SHARE

സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരം നടക്കുന്ന മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ മത്സരം നടക്കുന്നതിനിടക്ക് പൊരി വെയിലത്ത് പേപ്പറും പേനയും പിടിച്ചൊരാൾ നിൽക്കുന്നു കാര്യമന്വേഷിച്ചപ്പോൾ ആള് ചില്ലറക്കാരനല്ല. ഐഎസ്എല്ലിൽ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിയിലേക്ക് ആളെ പിടിക്കാൻ മലപ്പുറത്ത് എത്തിയതാണ് ആശാൻ ജോയ് ഗബ്രിയേൽ. രണ്ട് വർഷമായി ഹൈദരാബാദ് എഫ്സിയുടെ പെർഫോമൻസ് അനാലിസസ്‌ ഹെഡാണ് ഗബ്രിയേൽ.

സന്തോഷ് ട്രോഫി തീരും വരെ കേരളത്തിൽ ഉണ്ടാവുമെന്നും മികച്ച താരങ്ങളെ ടീമിലെത്തിക്കുമെന്നും ഗബ്രിയേൽ പറഞ്ഞു ബിസിസിഐ ,പഞ്ചാബ് കിങ്‌സ് , സിംബാവേ ക്രിക്കറ്റ് ,ഐ ലീഗ് വിവിധ ടീമുകളുടെയും ഭാഗമായി പ്രവർത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്. അരീക്കോട് സ്വദേശി ഷമീർ ചെമ്പകത്ത് പരിശീലിപ്പിക്കുന്ന ഹൈദരാബാദ് റിസർവ് ടീമിലേക്കും താരങ്ങളെ എടുക്കുമെന്നും കേരളത്തിൽ നിന്നും ഒരുപാട് താരങ്ങൾ ഉയർന്ന് വരുമെന്നും അദ്ദേഹം പറഞ്ഞു