SHARE

ഈ സീസണിലാണ് ഇം​ഗ്ലീഷ് ക്ലബ് ചെൽസിയിൽ നിന്ന് ഈഡൻ ഹസാർഡ് സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡിലേക്ക് കൂടുമാറിയത്. 100 ദശലക്ഷം യൂറോ എന്ന വൻതുക മുടക്കി സ്വന്തമാക്കിയ ഹസാർഡിന് എന്നാൽ സീസണിൽ കാര്യമായൊന്നും ചെയ്യാനായില്ല. പരുക്കിനെത്തുടർന്ന് സീസണിന്റെ പകുതിയിലേറെ ഹസാർഡിന് നഷ്ടമായി.

ഏറെ പ്രതീക്ഷകളോടെയാണ് ആ​ഗ്രഹിച്ച ക്ലബിലേക്ക് ഹസാർഡും എത്തിയത്. എന്നാൽ ആദ്യ സീസൺ പരാജയപ്പെട്ടതോടെ ഇനി അടുത്ത സീസണിൽ മികവ് തെളിയിക്കാം എന്ന വിശ്വാസത്തിലാണ് ഹസാർഡ്. റയലിലെ എന്റെ ആദ്യ സീസൺ മോശമാണ്, എന്നാൽ എല്ലാ കാര്യങ്ങളും അങ്ങനെയല്ല, പുതിയ ക്ലബുമായി ഇഴുകിച്ചേരലിന്റേതാണ് ആദ്യ സീസൺ, അതിനാൽ തന്നെ രണ്ടാം സീസണിലെ എന്നെ വിധിക്കാനാകു, അടുത്ത സീസണിലേക്ക് നല്ല രീതിയിൽ തയ്യാറെടുക്കുക എന്നതാണിപ്പോൾ പ്രധാനം, ഹസാർഡ് ഒരു ബെൽജിയൻ മാധ്യമത്തോട് പറഞ്ഞു.

റയൽ മഡ്രിഡിലെത്തിയശേഷം ഒന്നിലേറെ തവണ ഹസാർഡിന് പരുക്കേറ്റിരുന്നു. ഇതോടെയാണ് ഒട്ടേറെ മത്സരങ്ങൾ നഷ്മായി. റയൽ ജേഴ്സിയിൽ സീസണിലാകെ 15 തവണ മാത്രമാണ് ഹസാർഡ് കളിക്കാനിറങ്ങിയത്.