SHARE

സൂപ്പർ താരം ഈഡൻ ഹസാർഡിന് പരുക്കേറ്റത് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന് കനത്ത തിരിച്ചടിയാകുന്നു. ഇന്നലെ ചാമ്പ്യൻസ് ലീ​ഗ് മത്സരത്തിനിടെയാണ് ഹസാർഡിന്റെ കാലിന് പരുക്കറ്റത്. ഇതോടെ സീസണിലെ ആദ്യ എൽ ക്ലാസിക്കോ മത്സരത്തിൽ ഹസാർഡ് കളിക്കുമോയെന്ന കാര്യം സംശയത്തിലാണ്

ഇന്നലെ പി.എസ്.ജിക്കെതിരായ മത്സരത്തിന്റെ 70-ാം മിനിറ്റിലാണ് ഹസാർഡിന് പരുക്കേറ്റത്. പി.എസ്.ജി താരം തോമസ് മുനിയറിന്റെ ഫൗളിലാണ് ഹസാർഡിന്റെ കാണ്ണങ്കാലിന് പരുക്കേറ്റത്. ഇതോടെ ഹസാർഡ് കളിക്കളം വിട്ടു. തുടർന്ന് നടന്ന ആദ്യ പരിശോധനയിൽ ഹസാർഡിന്റെ കണ്ണങ്കാലിന് ഉളുക്കുണ്ടെന്നാണ് പരിശീലകൻ സിനദിൻ സിദാൻ അറിയിച്ചത്.

-Advertisement-

ഹസാർഡിന്റെ വിദ​ഗ്‌ദ്ധ പരിശോധനകൾക്ക് ശേഷമെ പരുക്കിനെ കൂറിച്ച് വിശദമായി അറിയാനാകും. അതേ സമയം രണ്ടാഴ്ചയോളം ഹസാർഡ് കളിക്കളത്തിന് പുറത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. അങ്ങനെ വന്നാൽ ഡിസംബർ പതിനെട്ടിന് നടക്കുന്ന ആദ്യ എൽ ക്ലാസിക്കോ ഹസാർഡിന് നഷ്ടമാകും.