SHARE

ചെൽസിയിൽ നിന്ന് വൻതുക മുടക്കിയാണ് ബെൽജിയൻ സൂപ്പർതാരം ഈഡൻ ഹസാർഡിനെ റയൽ മഡ്രിഡ് സ്വന്തമാക്കിയത്. വലിയ വരവേൽപ്പായിരുന്നു ഹസാർഡിന് ലഭിച്ചത്. റയൽ മഡ്രിഡിന്റെ വിഖ്യാതമായ ഏഴാം നമ്പർ ജേഴ്സി ഹസാർഡ് അണിയുമെന്നാണ് ആരാധകർ കരുതിയിരുന്നത്. എന്നാലിപ്പോൾ ഇക്കാര്യത്തിൽ മാറ്റമുണ്ടെന്നാണ് വാർത്തകൾ വരുന്നത്.

റയൽ മഡ്രിഡിൽ 23-ാം നമ്പർ ജേഴ്സിയായിരിക്കും ഹസാർഡ് അണിയുക എന്നാണ് മാർക്ക റിപ്പോർട്ട് ചെയ്യുന്നത്. ഹസാർഡിന് ബാസ്ക്കറ്റ്ബോളിലുള്ള താൽപര്യമാണ് ഇതിനുപിന്നിലെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. മൈക്കിൾ ജോർദാൻ, ലെബ്രോൺ ജെയിംസ് തുടങ്ങിയ ബാസ്ക്കറ്റ്ബോളിലെ ഇതിഹാസങ്ങൾ 23-ാം നമ്പറിലായിരുന്ന കളിച്ചിരുന്നത്. നേരത്തെ ഇം​ഗ്ലീഷ് സൂപ്പർതാരം ഡേവിഡ് ബെക്കാം റയൽ മഡ്രിഡിൽ കളിച്ചതും 23-ാം നമ്പർ ജേഴ്സിയിലായിരുന്നു

ചെൽസിയിൽ പത്താം നമ്പറിലായിരുന്ന ഹസാർഡ് കളിച്ചിരുന്നത്. റയലിൽ പത്താം നമ്പറായി ലൂക്കാ മോഡ്രിച്ചുണ്ട്. ഇതോടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും റൗളുമൊക്കെ ഉപയോ​ഗിച്ച ഏഴ് ഹസാർഡിന് നൽകാനിരുന്നത്. എന്നാൽ നിലവിൽ ഏഴാം നമ്പറുപയോ​ഗിക്കുന്ന മരിയാനോ ഡയസ് അത് വിട്ടുനൽകാൻ തയ്യാറായില്ലെന്നാണ് വാർത്തകൾ.