SHARE

ഏറ്റവുമധികം പ്രതീക്ഷയോടെ റയൽ മഡ്രിഡ് ഇക്കുറി ടീമിലെത്തിച്ച താരമാണ് ബെൽജിയൻ ഫോർവേഡ് ഈഡൻ ഹസാർഡ്. റയലിനായി ഇതുവരെ നടന്ന ഒരു പിടി സന്നാഹമത്സരങ്ങളിൽ കളിച്ചെങ്കിലും ഹസാർഡിന് തന്റെ പ്രതിഭ തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാലിപ്പോൾ ആ കാത്തിരിപ്പിന് അവസാനമായി

ഓസ്ട്രിയൻ ക്ലബ് റെഡ്ബുൾ സാൽസ്ബെർ​ഗിനെതിരായ സൗഹൃദമത്സരത്തിൽ റയലിന്റെ ​വിജയ​ഗോൾ നേടിയാണ് ഹസാർഡ് വരവറിയിച്ചത്. മത്സരത്തിന്റെ പത്തൊമ്പതാം മിനിറ്റിലാണ് ഹസാർഡിന്റെ ​ഗോൾ പിറന്നത്. മൈതാനമധ്യത്ത് നിന്ന് കരീം ബെൻസിമ നീട്ടിനൽകിയ പന്ത് ഓടിപ്പിടിച്ചെടുത്ത് ഒരു പ്രതിരോധതാരത്തെ മറികടന്ന് പെനാൽറ്റി ബോക്സിന് പുറത്ത് നിന്ന് തൊടുത്ത കിടിലൻ ഷോട്ടിലൂടെയാണ് ഹസാർഡ് വലിയിലെത്തിച്ചത്. മത്സരത്തിൽ ഈ ഒരു ​ഗോൾ ആനുകൂല്യത്തിൽ റയൽ വിജയിച്ചു

നേരത്തെ റയലിലെത്തിയതിന് പിന്നാലെ ഹസാർഡിന് നേരെ വിമർശനമുയർന്നിരുന്നു. പ്രധാനമായും അമിത ശരീരഭാരവുമായാണ് താരത്തിന്റെ വരവെന്നായിരുന്നു ആക്ഷേപം. എന്നാൽ ഇന്നലത്തെ ​ഗോളിലൂടെ റയൽ തന്നിൽ നിന്ന് എന്താണോ ആ​ഗ്രഹിക്കുന്നതെന്ന് ഹസാർഡ് വ്യക്തമാക്കി.