SHARE

എല്‍ ക്ലാസിക്കോ നടക്കാനിരിക്കെ ആരാധകര്‍ക്ക് ഏറ്റവും നിരാശകരമായ വാര്‍ത്തയായിരുന്നു റയല്‍ മാഡ്രിന്റെ സൂപ്പര്‍ താരം ഏദന്‍ ഹസാഡ് പരിക്കേറ്റ് പുറത്തു പോയത്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. റയല്‍ മാഡ്രിഡ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

താരത്തിന് കേവലം പത്തു ദിവസത്തെ മാത്രം വിശ്രമം മതിയാകും. ഡിസംബര്‍ പതിനെട്ടിനാണ് ഈ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ. ഇതിനാല്‍ തന്നെ ടീമില്‍ ഹസാഡുണ്ടാവുമെന്നുറപ്പ്. പി.എസ്.ജിക്കെതിരായ മത്സരത്തിന്റെ 70-ാം മിനിറ്റിലാണ് ഹസാര്‍ഡിന് പരുക്കേറ്റത്. പി.എസ്.ജി താരം തോമസ് മുനിയറിന്റെ ഫൗളിലാണ് ഹസാര്‍ഡിന്റെ കാണ്ണങ്കാലിന് പരുക്കേറ്റത്.

ഇതോടെ ഹസാര്‍ഡ് കളിക്കളം വിട്ടു. തുടര്‍ന്ന് നടന്ന ആദ്യ പരിശോധനയില്‍ ഹസാര്‍ഡിന്റെ കണ്ണങ്കാലിന് ഉളുക്കുണ്ടെന്നാണ് പരിശീലകന്‍ സിനദിന്‍ സിദാന്‍ അറിയിച്ചത്. വിദഗ്ദ പരിശോധനകള്‍ക്ക് ശേഷമെപരിക്കിനെക്കുറിച്ച് വിശദമായി പറയാനാകൂ എന്നു അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോള്‍ വിദഗ്ദ പരിശോധനകള്‍ക്കു ശേഷമാണ് സ്ഥിരീകരണം.