SHARE

നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള മികച്ച ഇന്ത്യ – ഓസ്ട്രേലിയ സംയുക്ത ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് ഓസ്ട്രേലിയൻ സ്റ്റാർ പേസർ ജോഷ് ഹേസൽവുഡ്. കഴിഞ്ഞ ദിവസം ഒരു ഇംഗ്ലീഷ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ഓസീസ് താരം ഈ തിരഞ്ഞെടുപ്പ് നടത്തിയത്.

ഇന്ത്യൻ ഓപ്പണർ മയങ്ക് അഗർവാളിനെ ടീമിന്റെ ഒരു ഓപ്പണറായി ഹേസൽ വുഡ് തിരഞ്ഞെടുത്തതാണ് ശ്രദ്ധേയം. മയങ്ക് അഗർവാളിന് കൂട്ടാളിയായി ഓസ്ട്രേലിയയുടെ ഇടം കൈയ്യൻ ഓപ്പണർ ഡേവിഡ് വാർണറെയാണ് ഹേസൽവുഡ് ചൂണ്ടിക്കാട്ടുന്നത്. ഓസ്ട്രേലിയൻ സൂപ്പർ താരം സ്റ്റീവ് സ്മിത്താണ് ഈ‌ ടീമിൽ മൂന്നാമത് ബാറ്റ് ചെയ്യുക. ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലി, ചേതേശ്വർ പുജാര എന്നിവരെ നാലും, അഞ്ചും, സ്ഥാനങ്ങളിൽ തിരഞ്ഞെടുത്ത ഹേസൽ വുഡ്. ആറാമനായി രോഹിത് ശർമ്മ / മാർനസ് ലബുഷാനെ എന്നിവരിൽ ഒരാളെ ടീമിൽ വേണമെന്ന് പറയുന്നു.

-Advertisement-

അതേ സമയം ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പറായ ടിം പെയിനാണ് ഈ ‌ടീമിന്റേയും വിക്കറ്റ് കീപ്പർ. പാറ്റ് കമ്മിൻസ്, ജസ്പ്രിത് ബുംറ എന്നിവർക്കൊപ്പം തന്റെ പേരും ടീമിന്റെ പേസ് ബൗളിംഗ് നിരയിൽ ഉൾപ്പെടുത്തിയ ഹേസൽ വുഡ്, രവിചന്ദ്രൻ അശ്വിൻ / നഥാൻ ലിയോൺ എന്നിവരിൽ ഒരാളെയാണ് ടീമിലെ‌ ഏക സ്പിന്നറായി തിരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്നത്.