SHARE

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം നാളെ കേപ്ടൗണിലെ ന്യൂലാൻഡ്സിൽ നടക്കുകയാണ്. ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് പരമ്പരയിൽ തുല്യത പാലിക്കുന്നതിനാൽ മൂന്നാം മത്സരം ഒരു ഫൈനൽ പോരാട്ടമായി മാറിയിരിക്കുകയാണ്. എന്നാൽ നിർണായകമായ മൂന്നാം പോരാട്ടത്തിന് മുന്നിൽ വെല്ലുവിളിയായി നിൽക്കുന്നത് കേപ്ടൗണിലെ കാലാവസ്ഥയാണ്.

മത്സരദിവസം കേപ്ടൗണിലും സമീപപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ റിപ്പോർട്ട്. മത്സരം നടക്കുന്ന ദിവസം രാവിലെ 10 നും 10 നും ഇടയ്ക്ക് കേപ്ടൗണിൽ മഴ പെയ്തേക്കാമെന്നും അത് കഴിഞ്ഞ് ശമിക്കുന്ന മഴ വൈകിട്ട് ഏഴോടെ തിരിച്ചെത്തുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. മഴ മൂലം മത്സരം നടത്താനാവാതെ വന്നാൽ ടി20 പരമ്പര ഇരുടീമുകളും പങ്ക് വെയ്ക്കേണ്ടി വരും.

മുൻപ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഇവിടെ നടന്ന ടെസ്റ്റ് മത്സരത്തിലും മഴ വില്ലനായെത്തിയിരു‌ന്നു. ഇന്ത്യ 72 റൺസിന് പരാജയപ്പെട്ട അന്നത്തെ മത്സരത്തിന്റെ മൂന്നാം ദിനം മഴയെത്തുടർന്ന് പൂർണമായും നഷ്ടപ്പെട്ടിരുന്നു.