SHARE

ക്ലബ് ദയനീയ പ്രകടനം തുടർന്നതോടെ ഇതിഹാസതാരം ഹെർനൻ ക്രെസ്പോയ്ക്ക് പരിശീലക സ്ഥാനം നഷ്ടമായി. അർജന്റൈൻ ക്ലബ് ബാൻഫീൽഡിന്റെ പരിശീലകസ്ഥാനമാണ് ക്രെസ്പോയ്ക്ക് നഷ്ടമായത്.

കഴിഞ്ഞ ഡിസംബറിലാണ് ക്ലബ് പരിശീലകനായി ക്രെസ്പോ എത്തിയത്. ഒന്നരവർഷത്തെ കരാറായിരുന്നു ക്രെസ്പോയുമായി ക്ലബ് ഒപ്പുവെച്ചത്. എന്നാൽ വെറും എട്ട് മാസത്തിന് ശേഷം താരവുമായി ക്ലബ് കരാർ അവസാനിപ്പിച്ചതായി അറിയിച്ചു. ഈ സീസൺ തുടങ്ങി വെറും അഞ്ച് മത്സരങ്ങൾ കഴിഞ്ഞപ്പോഴും ക്ലബിന് ഒരു ജയം മാത്രമെ നേടാനായുള്ളു ഈ സാഹചര്യത്തിലാണ് ക്രെസ്പോയുടെ പണി പോയത്.

അർജന്റീനയുടെ എക്കാലത്തേയും മികച്ച സ്ട്രൈക്കർമാരിലൊരാളാണ് ക്രെസ്പോ. എ.സി.മിലാൻ, ചെൽസി, ലാസിയോ, ഇന്റർ മിലാൻ തുടങ്ങിയ ക്ലബുകളിൽ കളിച്ചിട്ടുള്ള ക്രെസ്പോ നേരത്തെ ഇറ്റാലിയൻ ക്ലബ് മൊഡേനയുടെ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.