SHARE

ഐപിഎൽ ലേലത്തിൽ നിന്ന് വിൻഡീസ് വെടിക്കെട്ട് വീരൻ ഷിം റോൺ ഹെറ്റ്മെയറെ സ്വന്തമാക്കി ഡെൽഹി ക്യാപിറ്റൽസ്. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 7.75 കോടി രൂപ മുടക്കിയാണ് ഡെൽഹി സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസും ഹെറ്റ്മെയർക്ക് വേണ്ടി രംഗത്തുണ്ടായിരുന്നു‌‌.

അതേ സമയം ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് ബാറ്റ്സ്മാൻ ഡേവിഡ് മില്ലറിനെ അടിസ്ഥാന വിലയായ 75 ലക്ഷം രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. ഇന്ത്യൻ‌ താരം സൗരഭ് തിവാരി 50 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസിലെത്തി. ഓസ്ട്രേലിയൻ സ്റ്റാർ ഓൾ റൗണ്ടർ മിച്ചൽ മാർഷിനെ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് സൺ റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. കിവീസ് ഓൾ റൗണ്ടർ ജെയിംസ് നീഷാം 50 ലക്ഷം രൂപയ്ക്ക് കിംഗ്സ് ഇലവൻ പഞ്ചാബിലെത്തിയപ്പോൾ, ജോഷ് ഹേസൽ വുഡിനെ 2 കോടി രൂപയ്ക്ക് ചെന്നൈ ടീമിലെത്തിച്ചു.

സൂപ്പർ താരങ്ങളായ എവിൻലൂയിസ്, മനോജ് തിവാരി, കോളിൻ ഇൻ ഗ്രാം, മാർട്ടിൻ ഗപ്തിൽ, മുസ്താഫിസുർ റഹ്മാൻ ആൻഡിലെ ഫെഖ്ലുക്വായോ, കോളിൻ മൺ റോ കാർലോസ് ബ്രാത്ത് വൈറ്റ്, മാർക്കസ് സ്റ്റോയിനിസ്, അൾസാരി ജോസഫ്, ബെൻ കട്ടിംഗ് എന്നിവർക്ക് ലേലത്തിൽ ആവശ്യക്കാരുണ്ടായില്ല.