SHARE

200 ദശലക്ഷം യൂറോ എന്ന റെക്കോർഡ് തുക കൊടുത്താണെങ്കിൽ പോലും ഇം​ഗ്ലീഷ് താരം ഹാരി കെയ്നെ സ്വന്തമാക്കണമെന്ന് റയൽ മഡ്രിഡിനോട് ഇ​തിഹാസതാരം ഹ്യൂ​ഗോ സാഞ്ചസ്. മാർക്കയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മെക്സിക്കൻ സൂപ്പർതാരമായിരുന്ന സാഞ്ചസിന്റെ ഈ നിർദേശം

മികച്ച രണ്ട് ഒമ്പതാം നമ്പർ താരങ്ങളെ ഇപ്പോൾ റയൽ മഡ്രിഡിന് ഇപ്പോൾ ആവശ്യമുണ്ട്. ബെൻസിമയ്ക്ക് പുറമെ ആ സ്ഥാനത്തേക്ക് ഞാൻ പരി​ഗണിക്കുന്നത് ഹാരി കെയ്നെയാണ്. ഞാനായിരുന്നു റയലിന്റെ പരിശീലകനെങ്കിൽ കെയ്നെ കൊണ്ടുവരാൻ ശ്രമിക്കുമായിരുന്നു, അതിപ്പോൾ 200 മില്യൺ യൂറോ ചിലവായാലും വേണ്ടില്ല, സാഞ്ചസ് പറഞ്ഞു.

മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ റയലിലേക്ക് കൊണ്ടുവന്നത് റെക്കോർഡ് തുക മുടക്കിയായിരുന്നു. ആ നീക്കം ക്ലബിന്റെ ചരിത്രം തന്നെ മാറ്റിമറിച്ചു. അതുപോലെ അടുത്ത സീസണിൽ ​ഗോൾവേട്ടക്കാരനായ കെയ്നെ സ്വന്തമാക്കാൻ വൻ തുക മുടക്കിയാൽ നേട്ടങ്ങൾ മാത്രമെ ഉണ്ടാകു. ​ഗോളുകൾ പോലെ കിരീടം ഉറപ്പിക്കുന്ന മറ്റൊന്നില്ല, സാഞ്ചസ് കൂട്ടിച്ചേർത്തു.