SHARE

ലോകഫുട്ബോൾ കണ്ട ഏറ്റവും മികച്ച ഏഷ്യൻ താരമായി മാറനുള്ള തയ്യാറെടുപ്പിലാണ് ദക്ഷിണ കൊറിയൻ നായകൻ ഹ്യൂങ് മിൻ സൺ. ഇം​ഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്സ്പർസിനായി നടത്തുന്ന കിടിലൻ പ്രകടനത്തോടെ ഫുട്ബോൾ ആരാധകരുടെ പ്രശംസയേറ്റുവാങ്ങുകയാണിപ്പോൾ സൺ

യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച് ടോട്ടനം സെമിയിലേക്ക് യോ​ഗ്യത നേടിയതോടെയാണ് സണിന്റെ പ്രകടനം ശ്രദ്ധേയമാകുന്നത്. സൂപ്പർ താരം ഹാരി കെയിനില്ലാതെ ഇറങ്ങിയ ടോട്ടനത്തിന് വിജയം സമ്മാനിച്ചത് സണിന്റെ ബൂട്ടുകളായിരുന്നു. ഇരുപാദങ്ങളിലുമായി ഇരു ടീമുകളും നാല് ​ഗോൾ വീതം നേടി സമനില പാലിച്ചു. എന്നാൽ എവേ ​ഗോളുകളുടെ ആുകൂല്യത്തിൽ ടോട്ടനം അവസാന നാലിലേക്ക് മുന്നേറുകയായിരുന്നു

ടോട്ടനം നേടിയ നാല് ​ഗോളുകളിൽ മൂന്ന് സണിന്റെ വകയായിരുന്നു. ആദ്യ പാ​ദത്തിലെ ഏക ​ഗോൾ നേടിയ സൺ ഇന്നലെ ഇരട്ട​ഗോളും നേടി. ഈ ​ഗോളോടെ ചാമ്പ്യൻസ് ലീ​ഗിലെ ഏഷ്യൻ ​ഗോൾവേട്ടക്കാരുടെ പട്ടികയിൽ സൺ ഒന്നാമതെത്തി. 12 ​ഗോളുകളാണ് ഇതുവരെ ചാമ്പ്യൻസ് ലീ​ഗിൽ സൺ നേടിയത്. യുക്രൈൻ ക്ലബ് ഡൈനാമോ കീവിനായി കളിച്ചിരുന്നു ഉസ്ബക്കിസ്ഥാൻ താരം മാക്സിം ഷാത്ഖിക്കിനെയാണ് സൺ മറികടന്നത്