SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ഹൈദരാബാദ് എഫ്സിയുമായി കരാർ പുതുക്കി മലയാളി താരം അബ്ദുൾ റബീഹ്. 2025-26 സീസൺ വരെ നീളുന്ന പുതിയ കരാറാണ് ഈ താരം ഒപ്പുവച്ചരിക്കുന്നത്. ക്ലബ് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചു.

മലപ്പുറം സ്വദേശിയായ റബീഹ് വിങ്ങറായാണ് കളിക്കുന്നത്. നേരത്തെ ബെം​ഗളുരു എഫ്സിയുടേയും കേരളാ ബ്ലാസ്റ്റേഴ്സിന്റെ ബി ടീമുകളുടെ ഭാ​ഗമായിരുന്ന റബീഹ് 2021-ലാണ് ഹൈദരാബാദിനൊപ്പം ചേരുന്നത്. ആദ്യം റിസർവ് ടീമിന്റെ ഭാ​ഗമായിരുന്നു റബീഹ്. എന്നാൽ ഡ്യൂറാൻഡ് കപ്പിലെ തകർപ്പൻ പ്രകടനത്തോടെ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം കിട്ടി. കഴിഞ്ഞ തവണ ഹൈദരബാദ് ഐഎസ്എൽ കിരീടം ചൂടിയപ്പോൾ റബീഹും സ്ക്വാഡിലെ പ്രധാനിയായിരുന്നു.

ഇക്കുറി ഐഎസ്എല്ലിൽ 11 മത്സരങ്ങളിലാണ് റബീഹ് കളിച്ചത്. പ്രധാനമായും പകരക്കാരന്റെ റോളാണ് റബീഹിന് ലഭിച്ചത്. എന്നാൽ ലഭിച്ച ഈ കുറഞ്ഞ സമയം കൊണ്ട് തന്നെ രണ്ട് നിർണായക അസിസ്റ്റുകൾ നൽകി റബീഹ് തന്റെ മികവ് വെളിപ്പെടുത്തി.