SHARE

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ശമ്പള വർധനവിനായുള്ള ആവശ്യം ന്യായമാണെന്നും ശമ്പളം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി.

ബിസിസിഐ യുടെ വരുമാന വർധനവിന് ആനുപാതികമായി തങ്ങളുടേയും ശമ്പളം വർധിപ്പിക്കണമെന്നായിരുന്നു ക്രിക്കറ്റ് താരങ്ങളുടെ ആവശ്യം. ”തികച്ചും ന്യായമാണിത്, ക്രിക്കറ്റ് ബോർഡ് ധാരാളംപണമുണ്ടാക്കുന്നുണ്ട്.പിന്നെ എന്ത് കൊണ്ട് താരങ്ങൾക്ക് ശമ്പളം കൂട്ടിക്കൊടുത്തുകൂടാ”?. ശമ്പള വർധനവിനെക്കുറിച്ച് സംസാരിക്കവേ ഗാംഗുലി ചോദിക്കുന്നു. അതിനിടെ ശമ്പള വർധനവ് ആവശ്യപ്പെട്ട് ഡെൽഹിയിൽ ഇന്ന് കമ്മറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിനെ കണ്ട ഇന്ത്യൻ ക്യാപ്റ്റൻ കോലിയുടെയും മുൻ ക്യാപ്റ്റൻ ധോണിയുടേയും ആവശ്യങ്ങൾ അവർ അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ