SHARE

സച്ചിൻ ടെണ്ടുൽക്കറുടെ 100 അന്താരാഷ്ട്ര സെഞ്ചുറികളുടെ റെക്കോർഡ് മറികടക്കാൻ ഇപ്പോളത്തെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് കഴിയുമെന്ന് മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ്. കഴിഞ്ഞ ദിവസം തന്റെ യൂടൂബ് ചാനലിൽ സംസാരിക്കുന്നതിനിടെയായിരുന്നു സച്ചിന്റെ 100 അന്താരാഷ്ട്ര സെഞ്ചുറികളെന്ന തകർപ്പൻ നേട്ടം മറികടക്കാൻ കോഹ്ലിക്ക് കഴിയുമെന്ന് ഹോഗ് പറഞ്ഞത്. അടുത്ത 5,6 വർഷങ്ങൾ കളിക്കളത്തിൽ തുടർന്നാൽ കോഹ്ലിക്ക് സെഞ്ചുറികളുടെ കാര്യത്തിൽ റെക്കോർഡിലെത്താമെന്നാണ് ഹോഗിന്റെ പക്ഷം.

ഹോഗ്‌ പറയുന്നത് ഇങ്ങനെ, “സച്ചിന്റെ 100 സെഞ്ചുറികൾ മറികടക്കാൻ കോഹ്ലിക്ക് കഴിയും. സച്ചിൻ കരിയർ തുടങ്ങിയത് പോലത്തെ ഫിറ്റ്നസ് അല്ല ഇന്ന് താരങ്ങളുടേത്. ഇത് മാത്രമല്ല നിലവാരമുള്ള ഫിറ്റ്നസ് പരിശീലകരിൽ നിന്ന് താരങ്ങൾക്ക് ഏറെ സഹായം ലഭിക്കുന്നുണ്ട്. ഒരു ചെറിയ പരിക്ക് സംഭവിച്ചാൽ പോലും അത് തുടക്കത്തിലേ കണ്ടു പിടിച്ച് സുഖപ്പെടുത്താൻ കഴിവുള്ള ഡോക്ടർമാരും, ഫിസിയോമാരും ഇന്ന് കളികാർക്ക് ചുറ്റുമുണ്ട്‌. അത് കൊണ്ടു‌ തന്നെ കളികാർക്ക് വളരെ കുറച്ച് മത്സരങ്ങൾ മാത്രമാണ് ഇപ്പോൾ നഷ്ടമാകുന്നത്. അത് മാത്രമല്ല കൂടുതൽ മത്സരങ്ങളും ഇപ്പോൾ നടക്കുന്നുണ്ട്. ഇതൊക്കെക്കൊണ്ട് തന്നെ സച്ചിന്റെ റെക്കോർഡ് മറികടക്കാൻ കോഹ്ലിക്ക് കഴിയും.” ഹോഗ് പറഞ്ഞു നിർത്തി.