ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ബി ഗ്രൂപ്പ് മത്സരത്തിൽ പാകിസ്ഥാനെതിരെ ടോസ് നേടിയ ഹോങ്കോങ്ങ് ബാറ്റിങ് തിരഞ്ഞെടുത്തു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിൽ ബെംഗ്ലാദേശ് ശ്രീലങ്കയെ തകർത്തിരുന്നു.
മുമ്പ് രണ്ട് തവണ ഏഷ്യയിലെ രാജാക്കന്മാരായിട്ടുള്ള ടീമാണ് പാകിസ്ഥാൻ. സർഫ്രാസ് അഹമ്മദ് നയിക്കുന്ന പാക്ക് ടീമിന്റെ കരുത്ത് ഓപ്പണർ ബാറ്റ്സ്മനായ ഫഖർ സമനാണ്. സിംബാവെകെതിരെ നടന്ന ഏകദിന ടൂർണമെന്റിൽ കിടിലൻ ഫോമിൽ കളിച്ച സമൻ ഏകദിനത്തിൽ ഇരട്ടസെഞ്ച്വറി നേടുന്ന ആദ്യ പാക്ക് താരം കൂടിയാണ്.
ഇത് മൂന്നാം തവണയാണ് ഹോങ്കോങ്ങ് ഏഷ്യാ കപ്പിൽ കളിക്കുന്നത്. നേരത്തെ 2004-ലും 2008-ലും അവർ ഏഷ്യൻ വൻകരയുടെ പോരാട്ടത്തിൽ കളിച്ചിരുന്നു. നേരത്തെ നേപ്പാളിനേയും യു.എ.ഇയേയും തോൽപ്പിച്ചാണ് ഹോങ്കോങ് ഏഷ്യ കപ്പിന് യോഗ്യത നേടിയത്. ടീമിലെ ഒമ്പത് കളിക്കാരും 23 വയസിൽ താഴെ പ്രായമുള്ള ഹോങ്കോങ്ങിന്റെ ക്യാപ്റ്റൻ ഇരുപതുകാരനായ അൻസുറാം റാത്താണ്