SHARE

മുംബൈ ഫുട്‌ബോള്‍ ആരീനയില്‍ നൂറാം മത്സരം കളിക്കാനിറങ്ങിയ സുനില്‍ ഛേത്രിയെ ആദരിച്ചത് മലയാളത്തിന്റെ സ്വന്തം ഐഎം വിജയും മുന്‍ നായകന്‍ ബൈജുംഗ് ബൂട്ടിയയും ചേര്‍ന്ന്. മത്സരത്തിനു മുമ്പായിരുന്നു ഇരുവും ചേര്‍ന്ന് ബൂട്ടിയയ്ക്ക് ഫലകം സമ്മാനിച്ചത്. ഇന്ത്യ കണ്ട മികച്ച മൂന്നു ഫുട്‌ബോളര്‍മാരുടെ ഒത്തുചേരല്‍ കൂടിയായി അത്.

2005ല്‍ ആണ് ഛേത്രി ഇന്ത്യന്‍ ഫുട്‌ബോളില്‍ തന്റെ വരവറിയിക്കുന്നത്. അണ്ടര്‍ 20 ടീമിനുവേണ്ടി മികച്ച പ്രകടനം നടത്തിയതിനു ശേഷമായിരുന്നു ഇത്. ഇന്ത്യന്‍ ജേഴ്‌സിയില്‍ എത്തിയശേഷം മറ്റൊരു താരം പോലും ആരാധകരെ ഇത്രമാത്രം ആകര്‍ഷിച്ചിട്ടുണ്ടാകില്ല. ഇടയ്ക്ക് വിദേശ ലീഗിലും മുഖം കാണിച്ചു. ഇതിനിടെ മോഹന്‍ ബഗാന്‍, ജെസിടി, ഈസ്റ്റ് ബംഗാള്‍, ഡെംപോ ഗോവ തുടങ്ങി മുംബൈ സിറ്റിയിലും ബെംഗളൂരു എഫ്‌സിയിലും എത്തിനില്‍ക്കുന്നു ഛേത്രിയുടെ യാത്ര.

ഫുട്‌ബോളില്‍ ഏറെ പിന്നിലായ നമ്മുടെ നാട്ടില്‍ അല്ലായിരുന്നു ജനിച്ചതെങ്കില്‍ ചിലപ്പോള്‍ ഛേത്രിയുടെ തലവര തന്നെ മാറിപ്പോയേനെ. എങ്കിലും ഇന്ത്യന്‍ ഫുട്‌ബോളിന്റെ നല്ല ദിനങ്ങളില്‍ ടീമിനെ നയിച്ച ക്യാപ്റ്റനെന്ന പേരിലാകും ചരിത്രം ഈ ബുള്ളറ്റ് മനുഷ്യനെ രേഖപ്പെടുത്തുക.