SHARE

വിരാട് കോഹ്ലിക്ക് ശേഷം ഒരു ബോളര്‍ ഇന്ത്യയുടെ നായകനാവുമെന്ന പ്രതീക്ഷ വെച്ചു പുലര്‍ത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്. മറ്റു ടീമുകളെല്ലാം ബോളിംഗ് ക്യാപ്റ്റന്‍മാരില്‍ കൂടി വിശ്വാസമര്‍പ്പിക്കുമ്പോള്‍ ഇന്ത്യ അക്കാര്യത്തില്‍ മടി കാട്ടുകയാണ്. ബിഷന്‍ സിംഗ് ബേദി, കപില്‍ ദേവ്, അനില്‍ കുംബ്ലെ അങ്ങനെ ചിലര്‍ മാത്രമാണ് ഇന്ത്യന്‍ നായകന്‍മാരായിട്ടുള്ള ബോളര്‍മാര്‍.

ബി സി സി ഐ ഈ നിലപാട് മാറ്റണമെന്നാണ് സേവാഗ് വ്യക്തമാക്കുന്നത്. ‘ ഞാന്‍ ബോളിംഗ് ക്യാപ്റ്റന്‍മാരുടെ വലിയൊരു ആരാധകനാണ്, കപില്‍ ദേവ്, ഇമ്രാന്‍ ഖാന്‍, വസീം അക്രം തുടങ്ങിയ ബോളിംഗ് നായകന്‍മാരെ ഞാന്‍ കണ്ടിട്ടുണ്ട്, പക്ഷേ, ഇന്ത്യയില്‍ ഇപ്പോള്‍ ബോളര്‍മാര്‍ക്ക് ക്യാപ്റ്റന്‍സി നല്‍കാറില്ല, വിരാട് കോഹ്ലിക്ക് ശേഷം, ഒരു ബോളര്‍ ഇന്ത്യന്‍ നായകനാവുമെന്ന പ്രതീക്ഷയിലാണ് ഞാന്‍’ – സേവാഗ് പറഞ്ഞു.

ഐ പി എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ മെന്ററായി പ്രവര്‍ത്തിക്കുകയാണ് സേവാഗ്. താരലേലത്തിലൂടെ പഞ്ചാബ് സ്വന്തമാക്കിയ സ്പിന്നര്‍ രവിചന്ദ്ര അശ്വിനെ അപ്രതീക്ഷിതമായി ടീം നായകനായി പ്രഖ്യാപിച്ചിരുന്നു. അന്നും സേവാഗ് ബോളിംഗ് നായകന്‍മാരെ പ്രകീര്‍ത്തിച്ച് രംഗത്ത് വന്നിരുന്നു.