SHARE

ഓൺ ലൈൻ കാഴ്ചക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡിട്ട് ചെന്നൈ സൂപ്പർ കിംഗ്സും – മുംബൈ ഇന്ത്യൻസും തമ്മിലുള്ള ഐപിഎൽ ഫൈനൽ മത്സരം. ഒരേ സമയം 18.6 മില്ല്യൺ കാഴ്ചക്കാരെ സമ്പാദിച്ച് കൊണ്ടാണ് ഹോട്സ്റ്റാർ ഐപിഎൽ ഫൈനൽ മത്സരത്തിൽ പുതു ചരിത്രമെഴുതിയത്. ചെന്നൈ ബാറ്റിംഗിന്റെ പത്തൊൻപതാം ഓവർ ആരംഭിക്കുമ്പോളായിരുന്നു ഇത്രയും കാഴ്ചക്കാർ ഒരുമിച്ച് മത്സരം കാണാൻ ഹോട്സ്റ്റാറിലെത്തിയത്.

ചെന്നൈയും, മുംബൈയും തമ്മിലുള്ള കലാശപ്പോരാട്ടത്തിൽ ഉടനീളം 8 മില്ല്യണും 12 മില്ല്യണും ഇടയിൽ കാഴ്ചക്കാർ ഹോട്സ്റ്റാറിൽ കളി കണ്ടിരുന്നു. മത്സരം അതിന്റെ അന്ത്യത്തിലേക്ക് എത്തിയതോടെയാണ് കാഴ്ചക്കാരുടെ എണ്ണത്തിൽ വൻ കുതിച്ച് ചാട്ടമുണ്ടായത്. ചെന്നൈ ഇന്നിംഗ്സിന്റെ പതിനേഴാം ഓവറിൽ 16 മില്ല്യൺ കാഴ്ച്ചക്കാർ എത്തിയപ്പോൾ, തൊട്ടടുത്ത ഓവറിൽത്തന്നെ ഇത് 18.6 മില്ല്യണായി ഉയരുകയായിരുന്നു.