SHARE

ഈ വർഷത്തെ ഇന്ത്യൻ സൂപ്പർ ലീഗ് മുതൽ ഒരു ടീമിൽ പരമാവധി ഉൾപ്പെടുത്താവുന്ന വിദേശ താരങ്ങളുടെ എണ്ണം ഏഴാക്കി കുറച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സ്പാനിഷ് താരം ജൊനാഥൻ വില്ലയെ ടീമിലെത്തിച്ചതോടെ എഫ്സി പൂനെ സിറ്റി ടീമിലെ ആകെ വിദേശ താരങ്ങളുടെ എണ്ണം എട്ടായി‌. പരമാവധി ഉൾപ്പെടുത്താവുന്നത് ഏഴ് വിദേശ താരങ്ങളെ ആണെന്നിരിക്കേ പൂനെയ്ക്ക് എങ്ങനെയാണ് എട്ടാം വിദേശ താരത്തെ ടീമിലെത്തിക്കാൻ കഴിഞ്ഞത് എന്ന കാര്യത്തിൽ ഫുട്ബോൾ പ്രേമികളെല്ലാം വലിയ സംശയത്തിലാണ്.

പക്ഷേ കൃത്യമായി പറഞ്ഞാൽ ഒരു ഐ എസ് എൽ ടീമിന് എത്ര വിദേശ താരങ്ങളായിട്ട് വേണമെങ്കിലും കരാർ ഒപ്പിടാം എന്നാൽ ഒരു സമയം ടീം സ്ക്വാഡിൽ 7 പേരെയെ ഉൾപ്പെടുത്താൻ പറ്റൂ എന്ന് മാത്രം. അതായത് മത്സരം നടക്കുമ്പോൾ ടീമിനൊപ്പം ഏഴ് വിദേശ താരങ്ങൾ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. അങ്ങനെ വരുമ്പോൾ പൂനെയുടെ വിദേശ താരങ്ങളിൽ ഒരാൾക്ക് സീസണിൽ പുറത്തിരിക്കേണ്ടി വരും.

-Advertisement-

നിലവിലെ സാഹചര്യം അനുസരിച്ച് പൂനെ ഇത്തവണ സ്വന്തമാക്കിയ ഇയാൻ ഹ്യൂമിന് സീസണിലെ ആദ്യ മത്സരങ്ങളിൽ കളിക്കാൻ കഴിയില്ല. പരിക്കിൽ നിന്ന് പൂർണമായി മോചിതനകാത്തതിലാണിത്. അത് കൊണ്ട് തന്നെ ഇയാൻ ഹ്യൂമിന് പകരക്കാരനായി ഒരു വിദേശ താരത്തെ ടീം സ്ക്വാഡിൽ ഉൾപ്പെടുത്താൻ അവർ നീക്കം നടത്തിയേക്കും. അങ്ങനെയാണെങ്കിലും ഹ്യൂം പരിക്ക് മാറി തിരിച്ചെത്തുന്നതോടെ വീണ്ടും അദ്ദേഹത്തിന് ടീമിലെ സ്ഥാനം നഷ്ടമാകുമെന്ന് മാത്രം. പക്ഷേ ഐ എസ് എൽ നിയമങ്ങൾ അനുസരിച്ച് ഒരു പകരക്കാരനെ അനുവദിക്കണമെങ്കിൽ പരിക്ക് പറ്റിയ ആൾ 2 മാസമെങ്കിലും കളിക്കാനാവാതെ പുറത്തിരിക്കണം. ഈ നിയമം പൂനെയ്ക്ക് തിരിച്ചടിയാവാനും സാധ്യതയുണ്ട്.