SHARE

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ ദക്ഷിണാഫ്രിക്ക മികച്ച ലീഡിലേക്ക്. ആദ്യ ഇന്നിംഗ്സിൽ 56 റൺസ് ലീഡ് സ്വന്തമാക്കി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ദക്ഷിണാഫ്രിക്ക നാലാംദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 333/7 എന്ന നിലയിലാണ്. നിലവിൽ 389 റൺസിന്റെ മുൻ തൂക്കം മത്സരത്തിൽ അവർക്കുണ്ട്.

238/5 എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് സ്കോർ ബോർഡിൽ 269 റൺസെത്തിയപ്പോൾ 63 റൺസെടുത്ത ഡിവില്ലിയേഴ്സിന്റെ വിക്കറ്റ് നഷ്ടമായി. പിന്നീട് ഒത്തുചേർന്ന് വെർണോൺ ഫിലാൻഡറും, ക്വിന്റൺ ഡികോക്കും ചേർന്ന് മികച്ച ലീഡിലേക്ക് ടീമിനെ നയിക്കുമ്പോളാണ് പാറ്റ് കമ്മിൻസ്, ഡികോക്കിനെ വീഴ്ത്തുന്നത്. 65 റൺസായിരുന്നു ടിം പെയിന് ക്യാച്ച് നൽകി പുറത്താവുന്നതിന് മുൻപ് ഡികോക്ക് നേടിയത്.

-Advertisement-

നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 39 റൺസെടുത്ത വെർണോൺ ഫിലാൻഡറും, 4 റൺസുമായി കാഗിസോ റബാഡയുമാണ് ക്രീസിലുള്ളത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റും, ജോഷ് ഹേസൽ വുഡ് 2 വിക്കറ്റുകളും വീഴ്ത്തി.