SHARE

ഐ എസ് എല്‍ നാലാം സീസണിലെ ഗോള്‍വേട്ടക്കാരന്‍ ഫെറാന്‍ കോറമിനാസിന് പിന്നാലെ, മൊറോക്കന്‍ യുവതാരം ഹ്യൂഗോ ബോമസുമായുള്ള കരാറും എഫ് സി ഗോവ നീട്ടി. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി ഗോവ പ്രഖ്യാപിച്ചത്.

ഈ വര്‍ഷത്തിൻ്റെ തുടക്കത്തിലാണ് ഹ്യൂഗോ ബോമസ് മൊറോക്കോയിലെ ഒന്നാം ഡിവിഷന്‍ ക്ലബ് മൊഗ്രിബ് ടെടൗനില്‍ നിന്ന് എഫ് സി ഗോവയിലെത്തിയത്. 22കാരനായ താരം ഐ എസ് എല്‍ നാലാം സീസണില്‍ ഗോവയ്ക്ക് വേണ്ടി എട്ടു മത്സരങ്ങളാണ് കളിച്ചത്. രണ്ടു ഗോളുകളും രണ്ടു അസിസ്റ്റുകളും താരം സ്വന്തം പേരിലാക്കി. ഇതോടെയാണ് ബോമസുമായുള്ള കരാര്‍ നീട്ടാന്‍ ഗോവ തീരുമാനിച്ചത്.

ടീമിലെ മറ്റൊരു സൂപ്പര്‍ താരം മാനുവേല്‍ ലാന്‍സറോട്ട കോച്ചുമായുള്ള അഭിപ്രായ വ്യത്യാസം വെളിപ്പെടുത്തി കഴിഞ്ഞ ദിവസമാണ് ക്ലബ് വിട്ടത്. ലാന്‍സറോട്ട പിന്നീട് എ ടി കെയുമായി കരാറിലെത്തിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.