SHARE

ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി ഇന്ത്യ തയാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. കങ്കാരു മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര വിജയമാണ് വിരാടിന്റെയും സംഘത്തിന്റെയും സ്വപ്നം. എന്നാല്‍ ഇന്ത്യയ്ക്ക് ഇത്തവണ ഹര്‍ദിക് പാണ്ഡ്യയുടെ അഭാവം തിരിച്ചടിയാകുമെന്ന് പറയുകയാണ് മുന്‍ ഓസീസ് താരം മൈക് ഹസി. ഏഷ്യ കപ്പ് ക്രിക്കറ്റിനിടെ പരിക്കേറ്റ പാണ്ഡ്യ സജീവമായി കളത്തിലെത്തിയിട്ടില്ല.

ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യനായ താരമാണ് ഹര്‍ദിക്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഹര്‍ദിക്കിന് ഓസീസ് പിച്ചുകളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ സാധിക്കുമായിരുന്നു. അദ്ദേഹത്തിന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാകും-ഹസി പറഞ്ഞു. ഡിസംബര്‍ ആറിനാണ് ഇന്ത്യഓസ്‌ട്രേലിയ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. നാല് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയില്‍ ഉള്ളത്.

ഓസീസ് പര്യടനത്തിന് മുന്നോടിയായി ടീമിലുള്ള ആറു താരങ്ങള്‍ ന്യൂസിലന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യ എ ടീമിനൊപ്പം കളിക്കുന്നുണ്ട്. സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണ് ലക്ഷ്യം.