SHARE

ഐഎസ്എല്ലില്‍ വിജയം വീണ്ടും ഹൈദരാബാദിന് അന്യം. അവസാന ഹോം മത്സരത്തിലും വിജയം കണ്ടെത്താന്‍ ഹൈദരാബാദിന് കഴിഞ്ഞില്ല. അവസാന ഹോം മത്സരത്തില്‍ ജംഷഡ്പൂരിനോടാണ് സമനില വഴങ്ങിയത്. വിജയിച്ചെന്നുറപ്പിച്ച മത്സരത്തില്‍ ഇഞ്ചുറി ടൈമിലായിരുന്നു ജംഷഡ്പൂരിന്റെ സമനില ഗോള്‍.

കളി തുടങ്ങി 39-ാം മിനിറ്റില്‍ നെസ്റ്റര്‍ ഗോര്‍ഡിലോയിലൂടെ ആയിരുന്നു ഹൈദരാബാദ് മുന്നിലെത്തിയത്. ആദ്യ പകുതിയിലും രണ്ടാം പകുതിയില്‍ അവസാന സമയം വരെയും ഈ ലീഡ് നിലനിര്‍ത്താന്‍ ഹൈദരാബാദിനായി. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിട്ടിലായിരുന്നു വിജയമുറപ്പിച്ച ഹൈദരാബാദിന്റെ ഇടനെഞ്ചില്‍ ഇടിത്തീയായി ജംഷഡ്പൂര്‍ ഗോള്‍ നേടിയത്.

-Advertisement-

സുമിത് പാസ്സിയില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. 17 കളികളില്‍ നിന്നും 7 പോയിന്റുമായി ഹൈദരാബാദ് അവസാന സ്ഥാനത്താണ്. 17 കളികളില്‍ നിന്നും 18 പോയിന്റുമായി ജംഷഡ്പൂര്‍ ഏഴാം സ്ഥാനത്താണ്.