SHARE

സൂപ്പര്‍ സണ്‍ഡേയിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇംഗ്ലീഷ് താരം അലക്‌സ് ഹെയ്ല്‍സ് ഹൈദരാബാദ് ടീമില്‍ കളിക്കുന്നുണ്ട്. അഫ്ഗാന്‍ താരം മുഹമ്മദ് നബിക്ക് പകരമാണ് ഇംഗ്ലീഷ് താരം വരുന്നത്.

മറുവശത്ത് ഐപിഎല്ലില്‍ ഇഷ് സോധിയുടെ അരങ്ങേറ്റമാണ്. യുവതാരം മഹിപാല്‍ ലോംററും രാജസ്ഥാനായി കളിക്കുന്നുണ്ട്. ഈ സീസണില്‍ മികച്ച ഫോം തുടരുന്ന സണ്‍റൈസേഴ്‌സ് ഇന്നു ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടാനുള്ള ഒരുക്കത്തിലാണ്.

ഏഴു കളിയില്‍ 10 പോയിന്റുള്ള വില്യംസണിന്റെ ടീമിന് ജയിച്ചാല്‍ ചെന്നൈയൈ മറികടന്ന് ഒന്നാമതെത്താം. മറുവശത്ത് രാജസ്ഥാന് ജയം അനിവാര്യമാണ്. മൂന്നു ജയവുമായി അഞ്ചാം സ്ഥാനത്താണ് അവര്‍. പരിശീലക സംഘത്തിലേക്ക് ഷെയ്ന്‍ വോണ്‍ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസം രാജസ്ഥാനുണ്ട്.