SHARE
ഫയൽ ചിത്രം

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് വീണ്ടും തോൽവി. ഹൈദരാബാ​​ദാണ് കേരളത്തെ തോൽപ്പിച്ചത്. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം.

അവസാന ഇന്നിം​ഗ്സിൽ 155 റൺസ് എന്ന വിജയലക്ഷ്യമാണ് ഹൈദരാബദിന് മുന്നിൽ കേരളം വച്ചത്. എന്നാൽ നാല് വിക്കറ്റ് നഷ്ടത്തിൽ അവർ അത് മറികടന്നു. 38 റൺസ് നേടി ജെ.മല്ലികാർജുനാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. ഹിമാലയ് അ​ഗർവാൾ 34 റൺസ് നേടി. തന്മെയ് അ​ഗർവാളും അക്ഷത് റെഡ്ഡിയും 32 റൺസ് വീതമെടുത്തു.

കേരളത്തിനായി സന്ദീപ് വാര്യറും ബേസിൽ തമ്പിയും ജലജ് സക്സേനയും ഒരോ വിക്കറ്റ് വീതം വീഴ്ത്തി. ജനുവരി പതിനൊന്നിന് പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം