SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിലെ തന്റെ ഇഷ്ടപ്പെട്ട സെന്റർ ഫോർവേഡ് ജെംഷദ്പുർ എഫ്.സിയുടെ നെരിജൂസ് വാൽസ്കിസാണെന്ന് ഹൈദരാബാദ് പരിശീലകൻ മനോലോ മാർക്വെസ്. നാളെ ലീ​ഗിൽ ജെംഷ്ദുർ എഫ്.സിയെ ഹൈദരാബാദ് നേരിടാനൊരുങ്ങവെയാണ് മാർക്വെസ് ഇക്കാര്യം പറഞ്ഞത്.

ലിത്വാനിയയിൽ നിന്നുള്ള സ്ട്രൈക്കറായ വാൽസ്കിസ് സീസൺ തുടകത്തിൽ നല്ല ഫോമിലായിരുന്നു. എന്നാൽ പിന്നീട് താരത്തിന്റെ ഫോം മങ്ങി. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് മാർക്വെസ് തനിക്ക് വാൽസ്കിസിനോടുള്ള ആരാധനയെക്കുറിച്ച് പറഞ്ഞത്.

എന്നെ സംബന്ധിച്ചിടത്തോളം വാൽസ്കിസ് എങ്ങനെ വേണമെങ്കിലും ​ഗോളടിക്കുന്ന താരമാണ്, തലകൊണ്ടും ഇരുകാലുകൾകൊണ്ടും ഒരുപോലെ ​ഗോൾ നേടാൻ മികവുണ്ട്, വളരെ വേ​ഗതയുള്ള താരമാണ് വാൽസ്കിസ്, ഒപ്പം നന്നായി ഫ്രീ കിക്കും എടുക്കും, ഐ.എസ്.എല്ലിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സെന്റർഫോർവേഡാണ് വാൽസ്കിസ്, എന്നാൽ നാളെ ഞങ്ങളുടെ ടീമിനെതിരെ വാൽസ്കിസ് ​ഗോളടിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, മാർക്വെസ് പറഞ്ഞു.