SHARE

ഐ.എസ്.എൽ ക്ലബ് ഹൈദരാബാദ് എഫ്.സി, സ്പാനിഷ് ക്ലബ് മാർബെല്ലയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി. മൂന്ന് വർഷത്തെ കരാറാണ് ഇരുക്ലബുകളും തമ്മിൽ ഒപ്പുവയ്ക്കുക. മുമ്പ് യൂത്ത് ഡെവലപ്മെന്റിലടക്കം ജർമൻ സൂപ്പർ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടുമായി ഹൈദരാബാദ് കൈകൊടുത്തിരുന്നു. തുടർന്നാണിപ്പോൾ സ്പാനിഷ് ക്ലബുമായുള്ള സഹകരണം.

മാർബെല്ലയുമായുള്ള സഹകരണം വലിയ അവസരങ്ങളാണ് ഹൈദരാബാദിന് മുന്നിൽ വച്ചിരിക്കുന്നത്. ഈ കരാർ പ്രകാരം സ്പെയിനിലെ മാർബെല്ലയുടെ പരിശീലനസൗകര്യങ്ങളും മെഡിക്കൽ സൗകര്യങ്ങളും ഹൈദരാബാദിന്റെ ഫസ്റ്റ് ടീമിനും റിസർവ് ടീമിനും കൂടി ഉപയോ​ഗിക്കാൻ അവസരം ലഭിക്കും. ലോകമെമ്പാടും നിന്നുള്ള താരങ്ങളെ കൊണ്ടുവരുന്ന മാർബെല്ലയുടെ സ്കൗട്ടിലും ഹൈദാരാബാദിന് ഭാ​ഗമാകാം. ഇതിനുപുറമെ ഇന്ത്യയിൽ നിന്ന് യുവതാരങ്ങൾക്ക് സ്പെയിനിൽ ​ദീർഘനാൾ പരിശീലനം നടത്താൻ അവസരം ലഭിക്കും. ഇരുഭാ​ഗത്ത് നിന്ന് കളിക്കാരെ പരസ്പരം ലോണിൽ നൽകാനും ധാരണയുണ്ട്.

സ്പെയിനിലെ മൂന്നാം ഡിവിഷനിൽ കളിക്കുന്ന ക്ലബാണ് മാർബെല്ല. സ്പെയിനിലെ ആൻഡലൂസിയ മേഖലയിൽ നിന്നുള്ള ക്ലബാണിത്. ഇന്ത്യൻ ഫുട്ബോളിൽ ശ്രദ്ധേയപ്രകടനം നടത്തിയിട്ടുള്ള ടിരി, ജോസെബാ ബെയ്റ്റിയ, പെഡ്രോ മാൻസി തുടങ്ങിയ താരങ്ങളൊക്കെ മാർബെല്ലയിൽ കളിച്ചിട്ടുള്ളവരാണ്.