SHARE

ഐ.എസ്.എല്ലിലെ സൂപ്പർക്ലബ് ഹൈദരാബാദ് എഫ്.സി. മൂന്ന് യുവതാരങ്ങളെ ടീമിലെത്തിക്കുന്നു. ഐ-ലീ​ഗ് ക്ലബ് ഇന്ത്യൻ ആരോസിൽ നിന്നാണ് മൂവരേയും ആൽബർട്ട് റോക്ക പരിശീലിപ്പിക്കുന്ന ഹൈദരാബാദ് റാഞ്ചുന്നത്

മുന്നേറ്റതാരം രോഹിത് ധനു, പ്രതിരോധതാരം ആകാശ് മിശ്ര, ​ഗോളി ലാൽബിയാഖുല ജോങ്തെ എന്നിവരാണ് ഹൈദരാബാദിലേക്കെത്തുന്നത്. ഈ ഐ-ലീ​ഗ് സീസണിൽ ആരോസിനായി എല്ലാ മത്സരങ്ങളിലും മുഴുവൻ സമയവും കളിത്തിലിറങ്ങിയ താരമാണ് മിശ്ര. ജർമൻ ക്ലബ് ഹോഫൻഫെയിമിന്റെ അക്കാദമയിൽ പരിശീലനം നടത്തിയിട്ടുള്ള മിശ്ര ലെഫ്റ്റ് വിങ് ബാക്കായാണ് കളിക്കുന്നത്. ജോങ്തെയും ധനവും ഇതിനകെ തന്നെ ശ്രദ്ധേയ പ്രകടനം നടത്തിക്കഴിഞ്ഞ താരങ്ങളാണ്.

ഇക്കുറി ഐ.എസ്.എല്ലിൽ അരങ്ങേറിയ ഹൈദരാബാദ് എഫ്.സിക്ക് സീസൺ നിരാശയുടേതായിരുന്നു. രണ്ട് മത്സരം മാത്രം ജയിച്ച അവർ ലീ​ഗിൽ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. മുൻ ബെം​ഗളുരും പരിശീലകൻ റോക്കയെ എത്തിച്ചതിലൂടെ അടുത്ത സീസണിൽ വൻ പ്രതീക്ഷകളാണ് ഹൈദരാബാദിനുള്ളത്.