SHARE

ഐ.എസ്.എൽ ഏഴാം സീസണിന് തയ്യാറെടുക്കുന്ന ഹൈദരാബാദ് എഫ്.സി. മൂന്ന് യുവതാരങ്ങളെ ടീമിലെത്തിച്ചു. ഇന്ത്യൻ ആരോസിൽ നിന്ന് ആകാശ് മിശ്ര, രോഹിത് ധനു, ബിയാക്ക ജോങ്തെ എന്നിവരായാണ് ഹൈദരാബാദ് റാഞ്ചിയത്. മൂവരും ക്ലബുമായി മൂന്ന് വർഷത്തെ കരാറിലും ഒപ്പുവച്ചു

പ്രതിരോധതാരമാണ് ആകാശ്, രോഹിത് മുന്നേറ്റതാരവും. ജോങ്തെയാകട്ടെ ​ഗോൾക്കീപ്പറം. പതിനെട്ട് വയസുകാരായ മൂവരും ഇന്ത്യയുടെ യൂത്ത് ടീമിൽ അം​ഗങ്ങളാണ്. ഐ-ലീ​ഗിലെ ഏറ്റവും പ്രായം കുറഞ്ഞ ​ഗോൾ സ്കോറർ എന്ന റെക്കോർഡിന് അർഹനാണ് രോഹിത്. ഇന്ത്യൻ ആരോസിനായി 15 മത്സരങ്ങളിൽ നിന്ന് നാല് ​ഗോൾ നേടിയ രോഹിത്, അണ്ടർ 19 ഇന്ത്യൻ ടീമിനായി എട്ട് മത്സരങ്ങളിൽ നിന്ന് രണ്ട് തവണ ​ഗോൾവലകുലുക്കിയിട്ടുമുണ്ട്.

മൂന്ന് വർഷത്തോളം ജർമനിയിൽ പരിശീലനം നടത്തിയശേഷമാണ് ആകാശ് ആരോസിന്റെ ഭാ​ഗമാകുന്നത്. മിസോറം സ്വദേശിയായ ജോങ്തെ, അണ്ടർ 16 ഇന്ത്യൻ ടീമിനൊപ്പം സെർബിയയിൽ നടന്ന കപ്പ് ടൂർണമെന്റിൽ കിരീടം ചൂടിയിട്ടുണ്ട്. ടൂർണമെന്റിലെ മികച്ച ​ഗോളിയായി തിരഞ്ഞെടുക്കപ്പെട്ടതും ജോങ്തെയായിരുന്നു.