SHARE

ഐ.എസ്.എൽ ക്ലബ് ഹൈദരാബാദ് എഫ്.സി. ​ഗോൾക്കീപ്പർ സുബ്രതാപോലിനെ സ്വന്തമാക്കി. രണ്ട് വർഷത്തെ കരാറിലാണ് 33-കാരനായ ഈ ​ഗോളിയെ ആൽബർട്ട് റോക്കയുടെ ടീം റാഞ്ചിയത്. ജെംഷദ്പൂരിൽ നിന്നാണ് സുബ്രതാ ഹൈദരാബാദിലെത്തുന്നത്.

കഴിഞ്ഞ ദിവസമാണ് ഒന്നാം ​ഗോളിയായിരുന്ന കമൽജിത് സിങ്ങടക്കം പത്ത് താരങ്ങളെ ഹൈദരാബാദ് ഒഴിവാക്കിയത്. തൊട്ടുപിന്നാലെ തന്നെയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും അനുഭവസമ്പത്തുള്ള ​ഗോളിമാരിലൊരാളായ സുബ്രതായെ ടീമിലെത്തിച്ചത്. ഐ.എസ്.എല്ലിൽ ജെംഷ്ദപൂരിന് പിറമെ മുംബൈ സിറ്റി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകൾക്കായും സുബ്രതാ ​ഗോൾവല കാത്തിട്ടുണ്ട്.

-Advertisement-

ഇന്ത്യക്കായി 65 തവണ ദേശീയ ടീം ജേഴ്സയണിഞ്ഞ സുബ്രതാ രണ്ട് തവണ നെഹ്റു കപ്പ് കിരീടനേട്ടത്തിലും നിർണായകമായി. 2014-ൽ ഡെന്മാർക്ക് ക്ലബ് എഫ്.സി.വൈക്കിങ്ങ്സുമായി കരാറിലെത്തിയെങ്കിലും സുബ്രതായ്ക്ക് സീനിയർ ടീമിനായി കളിക്കാൻ കഴിഞ്ഞില്ല.