SHARE

ക്രൊയേഷ്യൻ സൂപ്പർ താരം ലൂക്കാ മോഡ്രിച്ചിന്റെ അതേ നിലവാരിത്തിലുള്ള കളിക്കാരനാണ് താനെന്ന് ഡെന്മാർക്ക് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൻ. ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ ഇരുടീമുകളും ഏറ്റുമുട്ടാനൊരുങ്ങുന്നതിന് മുന്നോടിയായിണ് എറിക്സന്റെ പ്രസ്താവന.

എതിരാളിയായി എനിക്ക് തോന്നുന്ന കളിക്കാരനാണ് മോഡ്രിച്ച്, നിലവാരത്തിൽ ഞാൻ അദ്ദേഹത്തിന് ഒട്ടും പിന്നിലല്ല. റയൽ മഡ്രിഡ് എന്ന ടീമിനൊപ്പമായതിനാൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ മോഡ്രിച്ചിനായി, മോഡ്രിച്ചും മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. റയലിൽ കളിക്കുന്നതിനേക്കാൾ ആക്രമണഫുട്ബോളാണ് ക്രൊയേഷ്യക്കായി മോഡ്രിച്ച് കളിക്കുന്നത്, എറിക്സൻ പറഞ്ഞു. ലോകകപ്പിൽ ഇതുവരെ ഒരു ​ഗോൾ ഞാൻ നേടി ഒന്നിന് വഴിയൊരുക്കി. ഫ്രാൻസിനെതിരായ മത്സരത്തിൽ ​ഗോളടിക്കാൻ അവസരം കിട്ടിയിട്ടും സാധിച്ചില്ല, അടുത്ത മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ ഞാൻ അതിന് പരിഹാരം കാണു, എറിക്സൻ പറഞ്ഞു.

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ടോട്ടനത്തിന്റെ കളിക്കാരനാണ് എറിക്സൻ. റയലിലെത്തുന്നതിന് മുമ്പ് മോഡ്രിച്ചും ടോട്ടനത്തിന്റെ കളിക്കാരനായിരുന്നു. എന്നാൽ ഇം​ഗ്ലീഷ് ക്ലബിൽ മോഡ്രിച്ചിനേക്കാൾ മികച്ച പ്രകടനം എറിക്സന്റേതാണ്. ലോകകപ്പ് പ്രീക്വാർട്ടറില്‌ ഞായറാഴ്ച ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ രണ്ട് സൂപ്പർ താരങ്ങൾ തമ്മിലുള്ള നേർക്ക്നേർ പോരാട്ടമായിരിക്കും അത്.