SHARE

ഈ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഹാർദിക് പാണ്ട്യയ്ക്കെതിരെ പന്തെറിയാൻ തനിക്ക് പേടിയാണെന്ന് ശ്രീലങ്കൻ താരം ലസിത് മലിംഗ. കഴിഞ്ഞ ദിവസം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ ഐപിഎൽ മത്സരത്തിന് ശേഷം മുംബൈ ഇന്ത്യൻസ് ടിവിയോട് സംസാരിക്കുമ്പോളായിരുന്നു മുംബൈ താരത്തിന്റെ ഈ തുറന്ന് പറച്ചിൽ.

ലോകകപ്പിൽ പാണ്ട്യയ്ക്കെതിരെ പന്തെറിയാൻ തനിക്ക് ഭയമുണ്ടെന്ന് പറയുന്ന മലിംഗ ഇങ്ങനെ കൂട്ടിച്ചേർത്തു. “ഹാർദിക്കിനെതിരെ പന്തെറിയുന്ന കാര്യം തന്നെ ഭയപ്പെടുത്തുന്നു. ലോകകപ്പിൽ അദ്ദേഹത്തിനെതിരെ പ‌ന്തെറിയേണ്ടി വന്നാൽ അത് തന്നെ പേടിപ്പെടുത്തും. അത്രയ്ക്ക് മാരക ഫോമിലാണ് ഹാർദിക് ഇപ്പോൾ. ” മലിംഗ പറഞ്ഞു.