SHARE

താൻ വിരമിക്കാൻ ഒരുങ്ങുകയാണെന്ന് സൂചന നൽകി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ചേത്രി.എ ഐ എഫ് എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേലിനെ പുറത്താക്കിയത്തിനെ തുടർന്ന് ഇന്ത്യൻ ഫുട്ബോൾ ടീമിന് വിലക്ക് നേരിട്ടേക്കാം എന്ന വിഷയത്തെ സംസാരിക്കുമ്പോളാണ് താരം വിരമിക്കലിനെ പറ്റി പരാമർശിച്ചത്.

“എന്താണ് ഇനി മുന്നോട്ട് നടക്കുക എന്ന് എനിക്കറിയില്ല. എല്ലാം നിയന്ത്രണത്തിലാണെന്നും രാജ്യത്തിന് വിലക്ക് കിട്ടാതിരിക്കട്ടേയെന്നും ഞാൻ കരുതുന്നു.കാരണം അതൊരു ദുരന്തമാകും രാജ്യത്തിന് മാത്രമല്ല എനിക്കും, എനിക്ക് ഇപ്പോൾ 37 വയസ്സായി ഞാനെന്റെ അവസാനമത്സരങ്ങൾ കളിക്കുകയാണ്.അതുകൊണ്ട് അവസാനമായി ഒരു മത്സരം ഉണ്ടാകുമോയെന്നും അറിയില്ല.

ഓരോ വാർത്തകൾ വരുമ്പോഴും എനിക്ക് പേടിയാണ് ജൂൺ 8ന് നടക്കുന്ന ഏഷ്യ കപ്പ് ക്വാളിഫയറിന് മുൻപായി നടന്ന മാധ്യമകൂടിക്കാഴ്ചയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ തന്റെ ആശങ്ക പ്രകടിപ്പിച്ചത്.

മെയ് 18നാണ് പ്രഹർ പട്ടേലിനെ എ ഐ എഫ് എഫ് പ്രസിഡന്റ് സ്ഥാനത്തുനിന്നും സുപ്രീം കോടതി പുറത്താക്കിയത്.തന്റെ കാലാവധ കഴിഞ്ഞിട്ടും സ്ഥാനത്തു തുടങ്ങുന്നതിനായിരുന്നു നടപടി ഇത് മൂലം ഇന്ത്യക്ക് ഫിഫയുടെ വിലക്ക് ലഭിച്ചാൽ ഫിഫാ അണ്ടർ 17 വിമൻസ് വേൾഡ് കപ്പ് ഇന്ത്യയിൽ നടത്താനുള്ള അവസരം വരെ നഷ്ടമാകും.