SHARE

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഒരിക്കല്‍ വിരമിച്ചാല്‍ പിന്നെ ബാറ്റ് കൈ കൊണ്ട് തൊടില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായി മാധ്യമങ്ങളുമായി സംസാരിക്കവേയാണ് വിരാട് നയം വ്യക്തമാക്കിയത്. ദേശീയ ടീമിനായി കളി നിര്‍ത്തിയശേഷം പല താരങ്ങളും ഫ്രാഞ്ചൈസി ലീഗില്‍ പങ്കെടുക്കുന്നത് ഇപ്പോള്‍ സ്ഥിരമാണ്.

ഞാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ആവശ്യത്തിലധികം കളിച്ചു. ഇനി വിരമിച്ചശേഷം കളത്തിലിറങ്ങാന്‍ യാതൊരു പദ്ധതിയുമില്ല. ഒരിക്കല്‍ അവസാനിപ്പിച്ചാല്‍ അവസാനിപ്പിച്ചതാണ്. വിരമിച്ച ശേഷം കളിക്കാനിറങ്ങാന്‍ എനിക്കൊരിക്കലും തോന്നില്ല- വിരാട് പറയുന്നു.

കഴിഞ്ഞ ഒരുവര്‍ഷമായി ഇന്ത്യയുടെ പ്രകടനം ശരിയായ ദിശയിലാണെന്ന് വ്യക്തമാക്കിയ ക്യാപ്റ്റന്‍ ലോകകപ്പില്‍ ഇന്ത്യ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. ഓസീസിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കുശേഷം ഇന്ത്യ കളിക്കുന്നത് ന്യൂസിലന്‍ഡിനെതിരേയാണ്.