SHARE

പതിനൊന്നാം‌ എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച രീതിയിൽ കളിച്ച് തുടങ്ങിയെങ്കിലും നിലവിൽ അത്ര മികച്ച അവസ്ഥയല്ല റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം എബി ഡിവില്ലിയേഴ്സിന്റേത്. ടീമിന്റെ മോശം പ്രകടനങ്ങൾക്കിടയിലാണ് പനിയെത്തുടർന്ന് താരത്തിന് രണ്ട് മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്നത്. രണ്ട് മത്സരത്തെ ഇടവേളയ്ക്ക് ശേഷം സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ തിരിച്ചെത്തിയെങ്കിലും 5 റൺസ് മാത്രമെടുത്ത് പുറത്തായ താരത്തിന് മികവിലെത്താനായിരുന്നില്ല‌.അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനായിരുന്നു ഈ മത്സരത്തിൽ ഡിവില്ലിയേഴ്സിനെ പുറത്താക്കിയത്.

ഇപ്പോളിതാ ഇതേ റാഷിദ് ഖാനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ഡിവില്ലിയേഴ്സ്. റാഷിദ് ഖാൻ വളരെ മികച്ച ക്രിക്കറ്ററാണെന്നും അദ്ദേഹത്തോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും ഡിവില്ലിയേഴ്സ് പറയുന്നു. തങ്ങൾ അധികം മത്സരങ്ങളിൽ നേർക്ക് നേർ വന്നിട്ടില്ല, എന്നാൽ കളിച്ചപ്പോളൊക്കെ അദ്ദേഹത്തിന്റെ ബോളിംഗ് മികച്ചതായിരുന്നു. അവസാന മത്സരത്തിൽ അദ്ദേഹം എന്നെ ബൗൾഡാക്കുകയും ചെയ്തു. ഡിവില്ലിയേഴ്സ് പറഞ്ഞു.

-Advertisement-

ഇതിനൊപ്പം വിരാട് കോഹ്ലിക്കൊപ്പം ബാറ്റ് ചെയ്യുന്നതിലെ സന്തോഷവും ഡിവില്ലിയേഴ്സ് വ്യക്തമാക്കി. കോഹ്ലി എപ്പോളും നമ്മെ പ്രചോദിപ്പിച്ച് കൊണ്ടിരിക്കുമെന്നും, അത് കൊണ്ടു തന്നെ അദ്ദേഹത്തോടൊപ്പമുള്ള ബാറ്റിംഗ് വളരെ രസകരമാണെന്നും പറഞ്ഞ ദക്ഷിണാഫ്രിക്കൻ താരം, സഹതാരങ്ങൾ എന്നതിലുപരി വളരെ അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്നും കൂട്ടിച്ചേർത്തു.