SHARE

മത്സരദിനസ്ക്വാഡിൽ കൂടുതൽ വിദേശികളെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഐ-ലീ​ഗ് ക്ലബുകൾ. വിവിധ ക്ലബുകൾ ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് കത്തയക്കം. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നിലവിൽ ഐ-ലീ​ഗ് ക്ലബുകൾക്ക് ഏഷ്യൻ പ്രതിനിധിയടക്കം ആറ് വിദേശകിളെ സൈൻ ചെയ്യാം. എന്നാൽ ഏഷ്യാൻ താരമടക്കം നാല് വിദേശികൾ മാത്രമേ പ്ലേയിങ് ഇലവനിലും മാച്ച് ഡേ സ്ക്വാഡിലും ഇടം പിടിക്കു. ഈ സാഹചര്യത്തിൽ ശേഷിക്കുന്ന രണ്ട് വിദേശികൾ സ്ക്വാ‍ഡിന് പുറത്താകും. ഈ നിയമം കാരണം ഒരു വിദേശതാരത്തെ പിൻവലിക്കേണ്ടിവന്നാലും പകരം ഇന്ത്യൻ താരത്തെയെ ഇറക്കാനാകു. ഈ സാഹചര്യത്തിൽ നിയമം പരിഷ്കരിക്കണമെന്നാണ് വിവിധ ഐ-ലീ​ഗ് ക്ലബുകൾ ആവശ്യപ്പെടുന്നത്.

കൂടുതൽ വിദേശതാരങ്ങളെ കൂടി മാച്ച് ഡേ സ്ക്വാഡിൽ ഉൾപ്പെടുത്തുന്നതോടെ പകരക്കാരായി ഉപയോ​ഗിക്കാം എന്നതാണ് ക്ലബുകളുടെ ആവശ്യം. ഫെഡറേഷനിലെ ഐ-ലീ​ഗ് സിഇഓയായ സുനന്ദോ ധറിനോട് ക്ലബുകൾ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്നാണ് ഔദ്യോ​ഗികമായി ഇക്കാര്യം ആവശ്യപ്പെട്ട് കത്തയക്കാനും ഇത് അടുത്തയാഴ്ചത്തെ ലീ​ഗ് യോ​ഗത്തിൽ ചർച്ച ചെയ്യാമെന്നും ധർ ക്ലബുകളോട് അറിയിച്ചത്.