2020-21 ഐ-ലീഗ് സീസൺ അടുത്തവർഷം ആദ്യം മാത്രമെ തുടങ്ങുവെന്ന് റിപ്പോർട്ടുകൾ. 2021 ജനുവരി ഏഴിന് ഐ-ലീഗ് കിക്കോഫ് ചെയ്യാമെന്ന് എ.ഐ.എഫ്.എഫ് തീരുമാനിച്ചതായാണ് ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തത്. കോവിഡിന്റെ പശ്ചാത്തത്തിൽ കൊൽക്കത്തയിലാണ് പൂർണമായും ഐ-ലീഗ് നടത്തുന്നത്.
ഡിസംബർ അവസാനത്തോടെ ഐ-ലീഗ് സീസൺ തുടങ്ങാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ തുടർന്നിപ്പോൾ ബംഗാൾ സർക്കാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് കിക്കോഫ് ജനുവരി ആദ്യ ആഴ്ചയിലേക്ക് മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്.
11 ടീമുകളാണ് ഇക്കുറി ഐ-ലീഗിൽ ഏറ്റുമുട്ടുന്നത്. റയൽ കശ്മീർ, ചെന്നൈ സിറ്റി, ഗോകുലം കേരള, പഞ്ചാബ് എഫ്.സി, ചർച്ചിൽ ബ്രദേഴ്സ്, നെറോക്ക, ഐസോൾ എഫ്.സി., ഇന്ത്യൻ ആരോസ്, ട്രാവു, സുദേവ, മൊഹമ്മദൻസ് എന്നിവരാണ് ഐ-ലീഗിൽ ഏറ്റുമുട്ടുക. ഇതിൽ മൊഹമ്മദൻസ് രണ്ടാം ഡിവിഷനിൽ നിന്ന് സ്ഥാനക്കയറ്റം കിട്ടിയെത്തിയതാണ്. സുദേവ കോർപ്പറേറ്റ് എൻട്രി വഴിയും. കഴിഞ്ഞ സീസണിലെ ജേതാക്കളായ മോഹൻ ബഗാനും മറ്റൊരു വമ്പൻ ടീമായി ഈസ്റ്റ് ബംഗാളും ഇക്കുറി ഐ-ലീഗിൽ ഇല്ല. ഇരുവരും ഐ.എസ്.എല്ലിൽ കളിക്കു.