SHARE

സെക്കന്‍ഡ് ഡിവിഷന്‍ ഐ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പരാജയ പരമ്പര. മുംബൈ സിററിയുടെ റിസേര്‍വ് ടീമിനോടാണ് കേരളാ ബ്ലാസ്‌ററേഴ്‌സിന്റെ യുവ ടീം പരാജയപ്പെട്ടത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു പരാജയം. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ മൂന്നാം പരാജയമാണിത്.

ലീഗില്‍ ഇതുവരെ ഒരു കളിയും ജയിക്കാത്ത ടീമാണ് മുംബൈ സിറ്റി. ഈ ടീമിനോടും പരാജയപ്പെട്ടത് കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിന് കനത്ത തിരിച്ചടിയാണ്. ഈ കളികളില്‍ മികച്ച പ്രകടനം കാഴ്‌വെച്ച് ഐഎസ്എല്ലില്‍ ഇടം നേടാനുള്ള അവസരമാണ് താരങ്ങളും നഷ്ടപ്പെടുത്തുന്നത്.

മുംബൈ സിറ്റിക്കു വേണ്ടി ആദ്യ പകുതിയില്‍ ശ്രേയസ് വടേകര്‍ ആണ് ഗോള്‍ നേടിയത്. ആദ്യ മത്സരത്തില്‍ എഫ്‌സി കേരളയോടായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ പരാജയം. രണ്ടാം മത്സരത്തില്‍ എഫ്‌സി ഗോവയാണ് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത് . മൂന്നാം തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.