SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കളിക്കാൻ കഴിഞ്ഞ സീസണിൽ അവസരം ലഭിച്ചതാണെന്ന് മുൻ ഇം​ഗ്ലീഷ് പ്രതിരോധതാരം ജോലിയൻ ലെസ്കോട്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ ട്രോഫി പര്യടനത്തിനായി ഇന്ത്യയിലെത്തിയപ്പോഴാണ് സിറ്റിയുടെ മുൻ താരം കൂടിയായ ലെസ്ക്കോട്ട് ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ സീസണിൽ ഐ.എസ്.എൽ കളിക്കാനുള്ള സാഹചര്യം ഒത്തുവന്നതാണ് പക്ഷെ, എന്തുകൊണ്ടോ അത് ശരിയായില്ല, ലെസ്കോട്ട് പറഞ്ഞു. ഞാൻ ഐ.എസ്.എൽ മത്സരങ്ങൾ കണ്ടിട്ടില്ല എന്നാൽ എന്റെ സുഹൃത്തുക്കളായ ഒട്ടേറെത്താരങ്ങൾ ഇവിടെ വന്നിട്ടുമുണ്ട്, കളിച്ചിട്ടുമുണ്ട്,അവരിൽ നിന്ന് ഈ ലീ​ഗിനെക്കുറിച്ച് ഒരുപാട് കേട്ടിട്ടുമുണ്ട്, ലെസ്കോട്ട് കൂട്ടിച്ചേർത്തു. ഇം​ഗ്ലീഷ് പരിശീലകാർ ധാരളമായി ഐ.എസ്.എല്ലിൽ എത്തുന്നത്,തീർച്ചയായും ഇത് ഇന്ത്യൻ ഫുട്ബോളിന് ​ഗുണം ചെയ്യുമെന്നും ലെസ്കോട്ട് വ്യക്തമാക്കി.

ഇം​ഗ്ലീഷ് ക്ലബുകളായ വോൾവറാംപ്ടൻ,എവർട്ടൻ എന്നിവരുടെ പിൻനിരയിലെ കരുത്തനായിരുന്നു ലെസ്കോട്ട്. പിന്നീട് അബുദാബി ​ഗ്രൂപ്പ് മാഞ്ചസ്റ്റർ സിറ്റിയെ ഏറ്റെടുത്തപ്പോൾ ആദ്യം ടീമിലെത്തിച്ച കളിക്കാരിലൊരാളാണ് ലെസ്കോട്ട്.സിറ്റിക്കൊപ്പം രണ്ട് പ്രീമിയർ ലീ​ഗ് കിരീടങ്ങൾ ലെസ്കോട്ട് സ്വന്തമാക്കി. 2012 യൂറോകപ്പിലുൾപ്പെടെ ഇം​ഗ്ലീഷ് ടീമിലും കളിച്ചിട്ടുണ്ട്.