SHARE

ധോണിയുടെ പകരക്കാരന്‍ എന്ന രീതിയില്‍ ഇന്ത്യന്‍ ടീമിലേയ്ക്ക് കടന്നു വന്ന ആളാണ് ഋഷഫ് പന്ത്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാവാത്തതിനാല്‍ വിമര്‍ശനങ്ങള്‍ ഒട്ടും കുറവല്ല. ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി പന്ത് രംഗത്തെത്തിയിരിക്കുന്നത്. താന്‍ ധോണിയെ സ്‌നേഹിക്കുന്നു എന്നാല്‍ അദ്ദേഹവുമായി താരതമ്യപ്പെടുത്തിയുള്ള വിലയിരുത്തലില്‍ ആശങ്കപ്പെടുന്നില്ലെന്നായിരുന്നു പന്തിന്റെ പ്രതികരണം.

താന്‍ കളികളില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും മറ്റൊന്നും ഇപ്പോള്‍ തന്റെ മുമ്പില്‍ ഇല്ലെന്നും പന്ത് പറഞ്ഞു. കളി കൂടൂതല്‍ മെച്ചപ്പെടുത്താന്‍ താന്‍ ശ്രമിക്കുന്നുണ്ടെന്നും ഒരോ കളിയിലും ടീമിന്റെ ജയം ലക്ഷ്യമാക്കിയാണ് കഠിനാദ്ധ്വാനം ചെയ്യുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

സൗത്ത് ആഫ്രിക്കയുമായുള്ള പരമ്പരയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇങ്ങനെയായിരുന്നു താരത്തിന്റെ മറുപടി. ഞങ്ങള്‍ നന്നായി പരിശീലിക്കുന്നുണ്ട്. മാനസീകമായും പരമ്പരയ്ക്കു തയ്യാറാണ്. മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നത് ഇന്ത്യയ്ക്കു കൂടുതല്‍ ഗുണം ചെയ്യുമെന്നും പന്ത് പറഞ്ഞു.