SHARE

ഐ.എസ്.എൽ ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സുമായുള്ള വേർപിരയൽ ഏറ്റവും വേദനിപ്പിച്ച സംഭവമായിരുന്നെന്ന് വെളിപ്പെടുത്തി കനേഡിയൻ താരം ഇയാൻ ഹ്യൂം. കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിൽ നടത്തിയ ലൈവ് സെഷനിലാണ് ഹ്യൂം ഇക്കാര്യം പറഞ്ഞത്.

ഐ.എസ്.എൽ ആദ്യ സീസണിലെ മിന്നുന്ന പ്രകടനശേഷം എ.ടി.കെയിലേക്ക് പോയ ഹ്യൂം നാലാം സീസണിലാണ് പിന്നീട് ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ ഈ സീസണിനൊടുവിൽ താരം വീണ്ടും ബ്ലാസ്റ്റേഴ്സ് വിട്ടുപോകുകയായിരുന്നു. ഇതേക്കുറിച്ചാണ് ഹ്യൂം ഇപ്പോൾ പറയുന്നത്.

-Advertisement-

2017-18 സീസണിലാണ് ഞാൻ ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിയെത്തുന്നത്, ക്ലബ് ആദ്യം തന്നെ എനിക്ക് രണ്ട് സീസണുകളിലേക്ക് കരാർ വാ​ഗ്ദാനം ചെയ്തിരുന്നു, എന്നാൽ മികച്ച പ്രകടനത്തോടെ കരാർ പുതുക്കൽ സ്വയം നേടിയെടുക്കാനാണ് താൽപര്യമെന്ന് അറിയിച്ചതോടെ ഒരു വർഷത്തെ കരാർ ഉറപ്പിച്ചു. സീസൺ പുര​ഗോമിക്കവെയാണ് ഫെബ്രുവരിയിൽ എനിക്ക് പരുക്കേറ്റത്, ഓ​ഗസ്റ്റോടെ പരുക്ക് ഭേദമാകുമെന്ന് മെഡിക്കൽ സംഘം അറിയിച്ചതോടെ ക്ലബുമായി കരാർ പുതുക്കൽ ചർച്ച തുടങ്ങി, രണ്ട് മാസത്തോളം ചർച്ചകൾ നന്നായി നടന്നു, എന്നെ നിലനിർത്താനാണ് ആ​ഗ്രഹമെന്ന് ക്ലബ് അറിയിച്ചു, എന്നാൽ ഏപ്രിലിൽ താൻ നാട്ടിലേക്ക് പോയതോടെ എല്ലാം തകിടം മറിഞ്ഞു.

നാട്ടിലെത്തിയശേഷം ക്ലബ് അധികൃതരുമായുള്ള ചർച്ചകൾ ഒന്നും നടന്നില്ല, എനിക്ക് അവർ മറുപടിയൊന്നും നൽകിയില്ല. ഒടുവിൽ ഒരു ദിവസം അവർ ബന്ധപ്പെട്ട് കരാർ പുതുക്കാൻ പറ്റില്ല എന്ന് അറിയിച്ചു, എനിക്ക് അത് ഒരു ഞെട്ടലായിരുന്നു, എന്റെ പരുക്ക് ഭേദമാക്കി എത്രയും വേ​ഗം കളിക്കളത്തിലേക്ക് തിരികെയത്തിക്കാൻ ശ്രമിക്കുകയായിരുന്ന മെഡിക്കൽ സ്റ്റാഫിനും ഇതൊരു അമ്പരപ്പ് ഉണ്ടാക്കി, ഹ്യൂം പറഞ്ഞു.

ഇതിന്റെ തൊട്ടടുത്ത ദിവസം രണ്ട് പുതിയ കളിക്കാരെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചതായി പ്രഖ്യാപനം നടത്തി. ആഴ്ചകളായി അവർ വേറെ താരങ്ങളുമായി ചർച്ച നടത്തുകയായിരുന്നു, അതാണ് എന്നെ ഏറെ വേദനിപ്പിച്ചത്. കാര്യങ്ങൾ തുറന്നുപറയാതെ അവർ അതെല്ലാം എന്നിൽ നിന്ന് മറച്ചുവയ്ക്കുകയായിരുന്നു, ഹ്യൂം കൂട്ടിച്ചേർത്തു.