SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജനുവരി മാസത്തില്‍ ആരാധകര്‍ തെരഞ്ഞെടുക്കുന്ന മികച്ച താരമായി കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റക്കാരന്‍ ഇയാന്‍ ഹ്യൂം. സുനില്‍ ഛേത്രിയും മാഴ്സലീഞ്ഞോയുമെല്ലാമുള്ള പട്ടികയില്‍ 90.1 ശതമാനം വോട്ടുകള്‍ നേടിയാണ് ഹ്യൂം നേട്ടം കരസ്ഥമാക്കിയത്.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരം സെമിലന്‍ ഡംഗലാണ് രണ്ടാം സ്ഥാനത്തുള്ളത്. 5.6 ശതമാനം വോട്ടുകളാണ് താരം ലഭിച്ചത്. ബെംഗളുരു എഫ് സിയുടെ ഇന്ത്യന്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രി 2.2 വോട്ടുകള്‍ നേടി മൂന്നാമതാണ്. മാഴ്സലീഞ്ഞോ നാലാമതും ജംഷഡ്പൂര്‍ താരം ട്രിനിഡാഡെ ഗോണ്‍സാല്‍വസ് അഞ്ചാമതുമാണ്.

-Advertisement-

ഈ മാസം ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ നേടിയ ഹാട്രിക്കടക്കം അഞ്ചു ഗോളുകളാണ് ഹ്യൂം നേടിയത്. 12 തവണ പോസ്റ്റിലേക്ക് ഷോട്ടുകളുതിര്‍ത്തപ്പോള്‍ 187 പാസ്സുകളും മത്സരങ്ങളിലാകെ നല്‍കി. ഇതിന് മുമ്പ് നവംബറില്‍ കേരള ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ പോള്‍ റച്ചൂബ്ക്കയായിരുന്നു താരം. ഡിസംബറില്‍ മാസത്തിലെ താരമായി മാറിയത് ചെന്നൈയിന്‍ എഫ് സിയുടെ ലാല്‍പെഖ്ലുവയായിരുന്നു.