SHARE

ക്ലബുകൾ ഓട്ടേറെ മാറിക്കളിച്ചിട്ടുണ്ട് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. എന്നാൽ കഴിഞ്ഞ മാസം വരെ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ഇബ്ര എന്തോ സ്നേഹം കൂടുതലാണ്.അതിനാൽ തന്നെ യുണൈറ്റഡിലെ സഹതാരങ്ങൾക്കായി ​ഗംഭിര പാർട്ടി നടത്താനൊരുങ്ങുകയാണ് ഇബ്ര.

പെട്ടെന്നായിരുന്നു യുണൈറ്റഡിൽ നിന്ന് ലോസ് ആഞ്ജലീസ് ​ഗാലക്സിയിലേക്കുള്ള ഇബ്രയുടെ കൂടുമാറ്റം. സഹതാരങ്ങളിൽ പലരും അപ്പോൾ അന്താരാഷ്ട്ര മത്സരങ്ങളുടെ തിരിക്കിലായിരുന്നു. അതിനാൽ അവരോട് യാത്ര പറയാൻ കഴിയാത്തതിൽ ഇബ്ര നിരാശനായിരുന്നു. ഇബ്രയ്ക്ക് നന്ദി പറഞ്ഞ് എറിക്ക് ബെയിലി അടക്കമുള്ളവർ സമൂഹമാധ്യമങ്ങളിലിട്ട പോസ്റ്റുകൾ ഇബ്രയും സഹതാരങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് മുൻ സഹതാരങ്ങൾക്ക് പാർട്ടി നടത്താൻ തീരുമാനം.

-Advertisement-

ലോസ് ആജ്ഞലീസ് തന്നെയായിരിക്കും പാർട്ടി. ലോകകപ്പിന് ശേഷം, യൂറോപ്യൻ ലീ​ഗ് തുടങ്ങുന്നതിന് മുമ്പായി യുണൈറ്റഡിന്റെ യു.എസ് പര്യടനത്തിനിടെയായിരിക്കും ഇബ്രയുടെ പാർട്ടി. ​ഗാലക്സിയിലെത്തിയ ഇബ്ര മികച്ച പ്രകടനമാണ് നടത്തിയത്. യു.എസിലെ അരങ്ങേറ്റ മത്സരത്തിൽ കിടിലനൊരും ​ഗോളും ഇബ്ര നേടിയിരുന്നു.