SHARE

മുപ്പത് വയസിന് ശേഷം ക്ലബിനും രാജ്യത്തിനുമായി 300 ​ഗോൾ നേടുകയെന്ന അപൂർവ നേട്ടത്തിലേക്കെത്തിയിരിക്കുകയാണ് സ്ലാറ്റൻ ഇബ്രാഹിമോവിച്ച്. അമേരിക്കൻ ക്ലബ് ലോസ് ആഞ്ജലീസ് ​ഗാലക്സിയുടെ താരമാണിപ്പോൾ ഇബ്രാഹിമോവിച്ച്.

മേജർ ലീ​ഗ് സോക്കറിൽ ഇന്നലെ മോൺട്രിയൽ ഇംപാക്ടിനെതിരെ നേടിയ ​ഗോളോടെയാണ് ഇബ്രാഹിമോവിച്ച് കരിയറിലെ വലിയൊരു നാഴികകല്ല് പിന്നിട്ടത്. ഇത് അമേരിക്കൻ ക്ലബിനായി ഇബ്രയുടെ 49-ാം ​ഗോളാണ്. ഈ സീസണിലെ 27-ാം ​ഗോളും. 2011-ലാണ് ഇബ്രാഹിമോവിച്ച് 30 വയസാനികുന്നത്. അന്ന് ഇറ്റാലിയൻ ക്ലബ് എ.സി.മിലാനിൽ കളിക്കുകയായിരുന്നു ഇബ്ര.

30 വയസായ ശേഷം മിലാന് വേണ്ടി 32 ​ഗോളുകൾ ഒരു സീസണിൽ നേടി. പിന്നീട് ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്കായി നാല് സീസണിൽ 156 ​ഗോളുകൾ നേടി. ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി 29 ​ഗോളുകളും നേടി. 30 പിന്നിട്ട ശേഷം സ്വീഡിഷ് ദേശീയ ടീമിനായി 34 ​ഗോളുകളും ഇബ്ര നേടി. 2016-ലാണ് ഇബ്ര അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചത്.