SHARE

തന്റെ ഭാവി ക്ലബ് ഏതെന്ന കാര്യത്തിൽ സസ്പെൻസ് തുടർന്ന് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. ഇന്നലെ സ്വീഡിഷ് ക്ലബാ ഹമ്മർബിയുടെ ജേഴ്സിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ഇബ്രാഹിമോവിച്ച് ആരാധകരെ ആകാംഷയിലാക്കിയിരുന്നു. എന്നാൽ ഹമ്മർബിയിൽ കളിക്കുകയല്ല, ക്ലബിനെ സ്വന്തമാക്കുകയാണ് സ്വീഡിഷ് ഇതിഹാസം ചെയ്തത്.

അമേരിക്കൻ ക്ലബ് ലോസ് അഞ്ജലീസ് ​ഗാലക്സി വിട്ട് യൂറോപ്യൻ ക്ലബുകളിലേക്ക് മടങ്ങാനാണ് ഇബ്രയുടെ പ്ലാൻ. എ.സി.മിലാനടക്കമുള്ള സൂപ്പർ ക്ലബുകൾ താരത്തിനായി രം​ഗത്തുണ്ടായിരുന്നു. എന്നാൽ ഇതിനിടെയാണ് ഹമ്മർബിയിലേക്ക് ഇബ്ര ചേക്കേറുമെന്ന് സൂചനകൾ ലഭിച്ചത്. എന്നാൽ ക്ലബിന്റെ പകുതി ഓഹരികൾ ഇബ്രാഹിമോവിച്ച് സ്വന്തമാക്കുകയായിരുന്നു. അമേരിക്കൻ കമ്പനിയുടെ ഓഹരികളാണ് ഇബ്ര സ്വന്തമാക്കിയത്.

ഇതോടെ ഇബ്രാഹിമോവിച്ച് ഇനി ഏത് ​ക്ലബിൽ കളിക്കുമെന്ന കാര്യത്തിൽ ചർച്ച തുടരുകയാണ്. പഴയ ക്ലബുകളായ എ.സി.മിലാനും ഇം​ഗ്ലീഷ് ടീം മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തെ സ്വന്തമാക്കാൻ രം​ഗത്തുണ്ട്.