SHARE

സ്വീഡിഷ് ഫുട്ബോളിലെ ഇതിഹാസതാരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച് സിനിമ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചേക്കും. റിപ്പോർട്ടുകൾ പ്രകാരം അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന അസ്റ്റെറിക്സ് ആൻഡ് ഒബേലിക്സ് സീരീസിലെ ദ സിൽക്ക് റോഡ് എന്ന ചിത്രത്തിലാണ് ഇബ്ര അഭിനയപരീക്ഷണത്തിന് മുതിരുന്നത്.

കഴിഞ്ഞ മാസം ഇറ്റലിയിൽ നടന്ന ഒരു മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുത്ത ഇബ്ര അവിടെവച്ച് തനിക്ക് അഭിനയിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇബ്ര സിനിമയിൽ അഭിനയിക്കുന്നു എന്ന വാർത്ത ആരാധകർക്ക് അപ്രതീക്ഷിതമാണ്. പ്രശസ്ത ഫ്രഞ്ച് നടനും സംവിധായകനുമായ ​ഗ്വില്ലെമി കാനെറ്റാണ് ഇബ്രയുടെ അരങ്ങേറ്റചിത്രം സംവിധാനം ചെയ്യുന്നത്.

39-കാരനായ ഇബ്രാഹിമോവിച്ച് ഇപ്പോൾ ഇറ്റിലായിൻ ക്ലബ് എ.സി.മിലാന്റെ താരമാണ്. സീസണിലിതുവരെ 17 തവണ വലകുലുക്കിയ ഇബ്ര മിലാന്റെ ടോപ് സ്കോറർ കൂടിയാണ്. അടുത്തിടെ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇബ്ര സ്വീഡൻ ദേശീയ ടീമിൽ തിരിച്ചെത്തിയിരുന്നു. ഇതോടെ സ്വീഡന് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായമേറിയ താരവുമായി ഇബ്ര