SHARE

ഇതിഹാസതാരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് യൂറോപ്യൻ ഫുട്ബോളിലേക്ക് തിരിച്ചെത്തിയേക്കും. നിലവിൽ അമേരിക്കയിലെ മേജർ ലീ​ഗ് സോക്കർ താരമായ ഇബ്ര മുമ്പ് കളിച്ചിരുന്ന ഇറ്റാലിയൻ ക്ലബ് എ.സി.മിലാനിലേക്കാണ് തിരിച്ചെത്തുകയെന്നാണ് സൂചന

കഴിഞ്ഞ വർഷം മാർച്ചിലാണ് ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഇബ്ര ലോസ് ആഞ്ജലീസ് ​ഗാലസ്കിയിൽ എത്തിയത്. തുടർന്ന് രണ്ട് സീസണുകളിൽ മിന്നുന്ന ഫോമിലായിരുന്നു ഇബ്ര. എന്നാൽ ഈ ഡിസംബറിൽ സ്വീഡിഷ് താരത്തിന് ​ഗാലക്സിയുമായുള്ള കരാർ അവസാനിക്കും. ഇതോടെ യൂറോപ്പിലേക്ക് തിരിച്ചുവരവ് നടത്തിയേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

തുടർനാണിപ്പോൾ താരത്തെ സ്വന്തമാക്കാൻ മിലാൻ ശ്രമിക്കുന്നതായുള്ള സൂചന. മേജർ ലീ​ഗ് സോക്കർ കമ്മീഷണർ ഡോൺ ​ഗാർബർ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. 2010 മുതലുള്ള രണ്ട് വർഷമായിരുന്നു ഇബ്ര മിലാനിൽ കളിച്ചത്. അന്ന് 61 ലീ​ഗ് മത്സരങ്ങളിൽ നിന്ന് 42 ​ഗോളുകൾ നേടിയിരുന്നു.