SHARE

ഒരു മാസത്തിലേറെ നീണ്ട പ്രശ്നങ്ങൾക്കൊടുവിൽ ഇൻർ മിലാനിൽ വെടിനിർത്തൽ. ക്ലബുമായി ഇടഞ്ഞുനിന്നിരുന്ന സൂപ്പർ താരം മൗറോ ഇക്കാർഡി ടീമിനൊപ്പം പരിശീലനത്തിനെത്തി.

കഴി‍ഞ്ഞ മാസം ഇക്കാർഡിയുടെ കരാർ പുതുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങളാണ് പ്രശ്നങ്ങളിൽ കലാശിച്ചത്. തുടർന്ന് ഇക്കാർഡിയെ ക്ലബ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതോടെ തൊട്ടടുത്ത മത്സരത്തിനുള്ള ടീമിനൊപ്പം ചേരാൻ ഇക്കാർഡി വിസമ്മതിച്ചു. തുടർന്ന് ടീമിൽ നിന്ന് ഇക്കാർഡി പുറത്തായി. പിന്നാലെ ഒരു മാസത്തിനിടെ നടന്ന ഒമ്പത് മത്സരങ്ങളിൽ ഇക്കാർഡിക്ക് അവസരം ലഭിച്ചില്ല

കഴിഞ്ഞ ദിവസം പ്രശ്നങ്ങൾ പരിഹരിക്കാൻ ഇക്കാർഡി തയ്യാറാണെന്ന് ഭാര്യയും ഏജന്റുമായ വാൻഡ നാര അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ഇക്കാർഡിയുടെ വക്കീലും ക്ലബ് എക്സിക്യൂട്ടിവും തമ്മിൽ കൂടിക്കാഴ്ചയും നടത്തി. ഇതിനുശേഷമാണ് ഇക്കാർഡി പരിശീലനത്തിനിറങ്ങിയത്. ഇതോടെ ഈ മാസം അവസാനം നടക്കുന്ന മത്സരത്തിൽ ഇക്കാർഡി കളിച്ചേക്കും