SHARE

അതിര് കടന്ന് വിക്കറ്റാഘോഷം നടത്തിയതിന് ബംഗ്ലാദേശ് താരത്തിന് ഐസിസിയുടെ ശാസന. ബംഗ്ലാദേശ് ബൗളര്‍ അബു ജയേദാണ് നടപടി ചോദിച്ചു വാങ്ങിയത്. താരത്തിന് ഒരു ഡീ മെറിറ്റ് പോയിന്റും ലഭിക്കും. പാക് താരം അസ്ഹര്‍ അലിയെ പുറത്താക്കിയ ശേഷം നടത്തിയ ആഘോഷമാണ് അതിരു കടന്നത്.

പാകിസ്ഥാന്‍ ബാറ്റ് ചെയ്യവെ 24-ാം ഓവറിലായിരുന്നു സംഭവം. അസ്ഹര്‍ അലി, അബു ജയേദിന്റെ പന്തില്‍ പുറത്തായപ്പോള്‍ അസ്ഹര്‍ അലിയുടെ അടുത്തു പോയായിരുന്നു താരം വിക്കറ്റാഘോഷം നടത്തിയത്. എതിരാളിയെ പ്രകോപിപ്പിക്കാന്‍ അബു ജയേദ് ശ്രമിച്ചുു എന്നാണ് ഐസിസി കണ്ടെത്തിയിരിക്കുന്നത്.

കുറ്റം സമ്മതിച്ച താരം ശിക്ഷ അംഗീകരിച്ചിട്ടുണ്ട്. മാച്ച് റഫറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മത്സരത്തില്‍ പാകിസ്ഥാനായിരുന്നു വിജയിച്ചത് ഒരു ഇന്നിംഗ്‌സിനും 44 റണ്‍സിനുമായിരുന്നു വിജയം.